scorecardresearch

അടിസ്ഥാന ശമ്പളം, വേതനം: ലേബർ കോഡ് നിർദേശങ്ങൾ പുനരവലോകനം ചെയ്യാൻ കേന്ദ്രം

തൊഴിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ ഇപ്പോഴുള്ള 29 നിയമങ്ങൾക്ക് പകരം കോഡുകൾ നിലവിൽ വരും

Cabinet, Cabinet decision, DA hike, Dearness Allowance, Dearness allowance (DA), Dearness allowance hike, ie malayalam

നാലു പുതിയ ലേബർ കോഡുകളിൽ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ വേതനം, സാമൂഹ്യ സുരക്ഷ എന്നീ രണ്ടു കോഡുകൾ തൊഴിലുടമകളിലും വ്യവസായികളിലും ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ ഇവ പുനരവലോകനം ചെയ്യാൻ തൊഴിൽ മന്ത്രാലയം ഒരുങ്ങുന്നതായി ദി ഇന്ത്യൻ എക്സ്പ്രസിനു വിവരം.

പുതിയ വേതന നിയമം നടപ്പിലാക്കിയാൽ അടിസ്ഥാന ശമ്പളം മൊത്തം വേതനത്തിന്റെ 50 ശതമാനമായി പരിമിതപ്പെടുത്തും. ഇതിലൂടെ ജീവനക്കാരന്റെ കയ്യിൽ കിട്ടുന്ന ശമ്പളം കുറയും. എന്നാൽ ജീവനക്കാരുടെയും, തൊഴിലുടമയുടെയും പി എഫ് സംഭാവനകൾ വർധിക്കും.

”വേതന വ്യവസ്ഥ, അലവൻസുകൾ 50 ശതമാനത്തിൽ കൂടുതലാകുമോ എന്നതുപോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ പുനഃപരിശോധിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇൻസെന്റീവും ബോണസും നൽകണമെന്ന് ചിലർ പറയുന്നു. അവ പരിശോധിക്കുന്നുണ്ട്. ആശങ്കകൾ പരിഹരിക്കപ്പെടണം, എല്ലാ പ്രശ്നങ്ങളിലും സമവായം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്,” മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

അടിസ്ഥാന ശമ്പളം മൊത്ത ശമ്പളത്തിന്റെ 50 ശതമാനമായി നിശ്ചയിക്കാൻ കോഡ് നിർദേശിക്കുന്നു. അതായത് അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം.

വിറ്റുവരവുമായി ബന്ധപ്പെട്ട് ഗിഗ്, പ്ലാറ്റ്ഫോം അഗ്രഗേറ്റർമാരുടെ പ്രതിനിധികളുമായി തൊഴിൽ മന്ത്രാലയം കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു. സാമൂഹ്യ സുരക്ഷ ലേബർ കോഡ് അനുസരിച്ച്, ഗിഗ് തൊഴിലാളികളെ നിയമിക്കുന്ന അഗ്രഗേറ്റർമാർ സാമൂഹിക സുരക്ഷയ്ക്കായി വാർഷിക വിറ്റുവരവിന്റെ 1-2 ശതമാനം സംഭാവന നൽകണം, മൊത്തം സംഭാവന അഗ്രഗേറ്റർ നൽകേണ്ട തുകയുടെ 5 ശതമാനത്തിൽ കൂടരുത്.

”തങ്ങളുടെ വിറ്റുവരവ് ഗിഗ് തൊഴിലാളികളെ മാത്രം ഉൾക്കൊള്ളുന്നില്ലെന്ന് അവർ പറയുന്നു. ഗോഡൗണുകളിലും, ഡെലിവറിക്കും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അവർക്ക് ജോലിക്കാരുണ്ട്, അതിനാൽ വിറ്റുവരവ് മൊത്തത്തിൽ കാണാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. വിശദമായ വിവരങ്ങൾ നൽകാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ തയ്യാറാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു. എങ്കിലും, ഏതെങ്കിലും നിർദ്ദിഷ്ട ഭേദഗതി തൊഴിലുടമകളും ജീവനക്കാരും ഉൾപ്പെടെ എല്ലാ പങ്കാളികളുമായും ചർച്ച ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.

”തൊഴിലുടമകളുടെ ആവശ്യങ്ങൾക്കനുസൃതമായി ലേബർ കോഡ് ഭേദഗതി ചെയ്യാൻ തൊഴിൽ മന്ത്രാലയം ശ്രമിച്ചാൽ, ട്രേഡ് യൂണിയനുകളെയും തൊഴിലാളിവർഗത്തെയും പ്രകോപിപ്പിക്കുകയും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും. തൊഴിലാളികൾ അവർക്ക് ഇഷ്ടമുള്ള ഭേദഗതികൾ ആവശ്യപ്പെടുന്നു. അതിനാൽ ഈ നീക്കം അഭികാമ്യമല്ല,” തൊഴിൽ സാമ്പത്തിക വിദഗ്ധനും XLRI – സേവ്യർ സ്കൂൾ ഓഫ് മാനേജ്‌മെന്റ് ജംഷഡ്പൂരിലെ പ്രൊഫസറുമായ കെ.ആർ.ശ്യാം സുന്ദർ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

”രണ്ട് കക്ഷികളുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് കോഡുകൾ അവലോകനം ചെയ്യാനും ഒന്നിലധികം ഭേദഗതികൾ കൊണ്ടുവരാനും സർക്കാർ ഒരു ത്രികക്ഷി അല്ലെങ്കിൽ മൾട്ടിപാർട്ടൈറ്റ് കമ്മിറ്റി, ശമ്പള കമ്മീഷൻ പോലുള്ള ഒരു അനോമലി കമ്മിറ്റി രൂപീകരിക്കണം. ഒന്നിലധികം ഭേദഗതികൾ അവതരിപ്പിക്കുക, അതുവഴി കോഡുകൾ ഇരു കക്ഷികളെയും തൃപ്തിപ്പെടുത്തുകയും വ്യാവസായിക വളർച്ചയ്ക്കും തൊഴിലാളി ക്ഷേമത്തിനും സഹായിക്കുകയും ചെയ്യും,”അദ്ദേഹം പറഞ്ഞു.

“അടിസ്ഥാന ശമ്പളം കുറഞ്ഞത് 20-25 ശതമാനമായി ഉയരും. 2-3 വർഷത്തിനുള്ളിൽ 30 ശതമാനമോ 40 ശതമാനമോ 50 ശതമാനമോ ആയി ഉയരും,” സുന്ദർ പറഞ്ഞു.

പുതിയ തൊഴിൽ നിയമങ്ങൾ ഉടൻ പ്രാബല്യത്തിലായേക്കും. തൊഴിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ ഇപ്പോഴുള്ള 29 നിയമങ്ങൾക്ക് പകരം കോഡുകൾ നിലവിൽ വരും. വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു 4 പുതിയ ലേബർ കോഡുകളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

തൊഴിൽ ഒരു സമകാലിക വിഷയമായതിനാൽ, കേന്ദ്രവും സംസ്ഥാനങ്ങളും നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. 2020-ൽ പാർലമെന്റ് തൊഴിൽ നിയമങ്ങൾ അംഗീകരിക്കുകയും കേന്ദ്രം കരട് നിയമങ്ങൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും ചെയ്‌തെങ്കിലും ചില സംസ്ഥാന സർക്കാരുകൾ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല.

കരട് നിയമങ്ങൾ രൂപപ്പെടുത്തിയിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ, മിക്കതും സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള കോഡ്, തൊഴിൽ സുരക്ഷ, ആരോഗ്യം, പ്രവർത്തന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. പശ്ചിമ ബംഗാളിൽ, നാല് ലേബർ കോഡുകൾക്കും കരട് നിയമങ്ങൾ തീർപ്പാക്കിയിട്ടില്ല; രാജസ്ഥാനിൽ, മൂന്ന് ലേബർ കോഡുകളുടെ കരട് നിയമങ്ങൾ തീർപ്പാക്കാതെ കിടക്കുന്നു. ആന്ധ്രാപ്രദേശ്, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളാണ് കരട് നിയമങ്ങൾ തീർപ്പാക്കാതെ കിടക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Basic pay wages govt open to relook labour code proposals