കര്‍ണാടക: ബൊമ്മെ മന്ത്രിസഭയില്‍ ഭിന്നത; എംഎല്‍എ ഓഫീസ് പൂട്ടി ആനന്ദ് സിങ്

മറ്റൊരു മന്ത്രി എംടിബി നാഗരാജും വകുപ്പ് വിഭജനത്തില്‍ അസന്തുഷ്ടി പ്രകടമാക്കിയിട്ടുണ്ട്. അപ്പച്ചു രഞ്ജനെ മന്ത്രിയാക്കാത്തതിനെതിരെ കുടകിൽനിന്നുള്ള നൂറു കണക്കിനു പ്രവർത്തകർ ബെംഗളുരുവിലെത്തി പ്രതിഷേധിക്കുകയും ചെയ്തു

Karnataka Chief Minister Basavaraj Bommai, Basavaraj Bommai cabinet, Basavaraj Bommai cabinet dissent, Bommai cabinet dissent, Anand Singh, bangalore news, bangalore latest news, bangalore today news, bangalore local news, new bangalore news, Indian Express Malayalam, ie malayalam

ബെംഗളുരു: ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ പുതിയ ബിജെപി മന്ത്രിസഭയില്‍ ഭിന്നത വര്‍ധിപ്പിക്കുന്നു. ഒരാഴ്ച മുന്‍പ് നടന്ന വകുപ്പ് വിഭജനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ടൂറിസം മന്ത്രി ആനന്ദ് സിങ് തന്റെ എംഎല്‍എ ഓഫീസ് പൂട്ടി. വിജയനഗര്‍ ജില്ലയിലെ ഹോസ്‌പേട്ടിലെ ഓഫീസാണ് പൂട്ടിയത്.

ബിഎസ് യെഡിയൂരപ്പയുടെ പിന്‍ഗാമിയായി ജൂലൈ 28നാണു ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. തുടര്‍ന്നു നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ ആനന്ദ് സിങ്ങിനു ടൂറിസം, പരിസ്ഥിതി വകുപ്പുകളാണ് ലഭിച്ചത്. ബൊമ്മെയെ രാജിക്കത്തുമായി ആനന്ദ് സിങ് ഞായറാഴ്ച കണ്ടുവെന്നാണ് അദ്ദേഹത്തോട് ഏറ്റവും അടുത്ത വൃത്തങ്ങളില്‍നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞത്. സിങ്ങിനെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചതായും ഈ വൃത്തങ്ങള്‍ പറഞ്ഞു.

”ബിഎസ് യെഡിയൂരപ്പ സര്‍ക്കാരില്‍ കൈാകാര്യം ലഭിച്ച വനം വകുപ്പിനൊപ്പം ഊര്‍ജവകുപ്പും അദ്ദേഹം ആവശ്യപ്പെടുന്നു. വിജയനഗറിലെ ഓഫീസ് അടച്ചുപൂട്ടി സിങ് രാജിക്കത്ത് തയാറാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാം ശരിയാകുമെന്നും താന്‍ ആവശ്യപ്പെടുന്ന വകുപ്പുകള്‍ ലഭിക്കുമെന്നും അദ്ദേഹം കരുതുന്നു,” ഉറവിടം പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ആനന്ദ് സിംഗുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ”ഞാനും ആനന്ദ് സിങ്ങും മൂന്ന് പതിറ്റാണ്ടായി സുഹൃത്തുക്കളാണ്. ഞങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നു. ഇന്നലെ, ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഇന്നും സംസാരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എനിക്കറിയാം, എന്റെ അഭിപ്രായങ്ങള്‍ ഞാനും അറിയിച്ചിട്ടുണ്ട്. അദ്ദേഹം വന്ന് എന്നോട് സംസാരിക്കുന്നതോടെ എല്ലാം ശരിയാകും,”ബൊമ്മെ പറഞ്ഞു. അതേസമയം, വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തോട് സംസാരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആന്ദ് സിങ്ങിനൊപ്പം മറ്റൊരു മന്ത്രി എംടിബി നാഗരാജും വകുപ്പ് വിഭജനത്തില്‍ അസന്തുഷ്ടി തുറന്നു പറഞ്ഞിട്ടുണ്ട്. നാഗരാജിന് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്റെയും ചെറുകിട, പൊതുമേഖലാ വ്യവസായ വകുപ്പുകളുയെടും ചുമതലയാണു നല്‍കിയത്. ഭവനവകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം. തന്റെ വകുപ്പ് ഉടന്‍ മാറ്റിനല്‍കുമെന്ന് ബൊമ്മെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും നാഗരാജ് പറഞ്ഞു.

Also Read: ഹിമാചൽ മണ്ണിടിച്ചിൽ: 10 മരണം; നിരവധി പേർ മണ്ണിനടിയിലെന്നു സംശയം

2019 ല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ ചേര്‍ന്നവരാണു നാഗരാജും ആനന്ദ് സിങ്ങും. ജെഡി (എസ്) -കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലും ബിജെപിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിലുമുള്ള പങ്ക് കണക്കിലെടുത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വകുപ്പുകള്‍ ഇരുവരും ആവശ്യപ്പെടുന്നതായാണു വിലയിരുത്തപ്പെടുന്നത്.

അതേസമയം, മന്ത്രി വി സുനില്‍ കുമാര്‍ തനിക്ക് അനുവദിച്ച ഊര്‍ജവകുപ്പിന്റെ ചുമതല ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഊര്‍ജവകുപ്പില്‍ ആനന്ദ് സിങ് കണ്ണ് വയ്ക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ”മറ്റ് പ്രശ്‌നങ്ങളെക്കുറിച്ച് എനിക്കറിയില്ല. കന്നഡ, സാംസ്‌കാരിക വെകുപ്പുകളെക്കുറിച്ച് മാത്രം എന്നോട് ചോദിക്കൂ. ഞാന്‍ ഇന്ന് അതിന്റെ ചുമതല ഏറ്റെടുത്തു. മൂന്നു ദിവസത്തിനുശേഷം ഊര്‍ജ വകുപ്പ് ചുമതല ഏറ്റെടുക്കും,” എന്നായിരുന്നു സുനില്‍ കുമാറിന്റെ മറുപടി.

”മന്ത്രിസഭയില്‍ ഇടംപിടിക്കാത്തവര്‍ ന്യൂഡല്‍ഹിയില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. കുറച്ചുപേര്‍ ബൊമ്മെയെ കാണുന്നു. മറ്റുള്ളവര്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അരുണ്‍ കുമാറുമായും മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുമായും ബന്ധപ്പെടുന്നു,”ഒരു ബിജെപി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

അതേസമയം, മടിക്കേരി എംഎല്‍എ അപ്പച്ചു രഞ്ജനെ മന്ത്രിയാക്കാത്തതിനെതിരെ കുടകില്‍നിന്നുള്ള നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകര്‍ ബെംഗളുരുവിലെത്തി ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Basavraraj bommai cabinet dissent anand singh shuts down mla office

Next Story
അഫ്‌ഗാനില്‍ പോരാട്ടം രൂക്ഷം; മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കൂടി താലിബാന്‍ പിടിച്ചുAfghanistan, Taliban, Taliban attacks, Taliban attack officials, Afghanistan-Taliban issue, Taliban airstrikes, Badakhshan, Baghlan, Taliban news, Afghanistan news, Taliban latest news, Indian Express Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com