കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്ഭവനിൽ ഇന്നു രാവിലെ 11നായിരുന്നു സത്യപ്രതിജ്ഞ

Basavaraj Bommai, Karnataka cm, Karnataka cm Basavaraj Bommai, Karnataka cm oath ceremony, Basavaraj Bommai swearing ceremony, Basavaraj Bommai swearing ceremony, Basavaraj Bommai swearing in ceremony, swearing ceremony, swearing ceremony of Basavaraj Bommai, Basavaraj Bommai oath ceremony live updates, Basavaraj Bommai shapath grahan samaroh, shapath grahan samaroh, indian express malayalam, ie malayalam

ബെംഗളൂരു: ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11നായിരുന്നു സത്യപ്രതിജ്ഞ.

കര്‍ണാടകയിലെ 23-ാമത് മുഖ്യമന്ത്രിയാണു ബസവരാജ് ബൊമ്മെ. രാവിലെ ക്ഷേത്രദര്‍ശനത്തിനുശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ബിജെപി സംസ്ഥാന ഓഫീസായ ജഗന്നാഥ് ഭവനെ അദ്ദേഹം സന്ദർശിച്ചു. പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ ബൊമ്മെയെ സ്വീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ബിജെപി അനുയായികള്‍ രാജ്ഭവന് പുറത്ത് തടിച്ചുകൂടി.

ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ബിജെപി നിയമസഭാ യോഗത്തെത്തുടര്‍ന്നാണ്, അറുപത്തിയൊന്നുകാരനായ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ബസവരാജ് ബൊമ്മെ ലിംഗായത് സമുദായത്തില്‍നിന്നുള്ള ആളാണ്.

കർണാടക ആഭ്യന്തര മന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെ കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ആർ.ബൊമ്മെയുടെ മകനാണ്.

Also Read: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാവും; യെഡിയൂരപ്പയുടെ വിശ്വസ്തൻ

ബസവരാജ് ബൊമ്മെ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. ബൊമ്മെയുടെ ഡൽഹി യാത്രയ്ക്കായി പ്രത്യേക വിമാനം ക്രമീകരിച്ചതായി മുതിർന്ന ബിജെപി എംഎൽഎ ആർ.അശോക സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Basavaraj bommai karanataka chief minister swearing ceremony

Next Story
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണംcovid, corona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express