ലോകത്തെ വീണ്ടും നടക്കി മറ്റൊരു ഭീകരാക്രമണവും കൂടി. സ്പെയിനിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ബാഴ്സിലോണയിലാണ് ഭീകാരാക്രമണം ഉണ്ടായത്. നഗരത്തിലുണ്ടായ ജനക്കൂട്ടത്തിന് നേരെ തീവ്രവാദികൾ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ 2 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് തീവ്രവാദികൾ കടന്നു കളഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

നിരവധിപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ 30 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ