Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ബാല്യകാലം ചെലവഴിച്ചത് രാമായണവും മഹാഭാരതവും കേട്ട്; ബരാക് ഒബാമ പറയുന്നു

2010 ലെ പ്രസിഡന്റ് സന്ദർശനത്തിന് മുമ്പ് താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ലെന്നും എന്നാൽ “എന്റെ ഭാവനയിൽ രാജ്യം എല്ലാക്കാലത്തും ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു” എന്നും ഒബാമ പറയുന്നു

obama , k venu, iemalayalam

വാഷിങ്ടൺ: ബാല്യകാലം ചെലവഴിച്ചത് ഇന്തോനേഷ്യയിൽ ആയതിനാൽ താൻ വളർന്നത് രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ കേട്ടാണെന്നും അതുകൊണ്ടു തന്നെ എല്ലാക്കാലത്തും ഇന്ത്യയ്ക്ക് തന്റെ മനസിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ.

“ലോക ജനസംഖ്യയുടെ ആറിലൊന്ന്, ഏകദേശം രണ്ടായിരം വ്യത്യസ്ത വംശീയ വിഭാഗങ്ങൾ, എഴുനൂറിലധികം ഭാഷകൾ സംസാരിക്കുന്ന അതിന്റെ (ഇന്ത്യ) വലുപ്പമായിരിക്കാം ഇത്,” ഒബാമ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്റി’ൽ പറയുന്നു.

2010 ലെ പ്രസിഡന്റ് സന്ദർശനത്തിന് മുമ്പ് താൻ ഒരിക്കലും ഇന്ത്യയിൽ പോയിട്ടില്ലെന്നും എന്നാൽ “എന്റെ ഭാവനയിൽ രാജ്യം എല്ലാക്കാലത്തും ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു” എന്നും ഒബാമ പറയുന്നു.

“എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ഇന്തോനേഷ്യയിൽ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥകൾ കേട്ടു വളർന്നതിനാലാകാം, അല്ലെങ്കിൽ ഈസ്റ്റേൺ മതങ്ങളോടുള്ള എന്റെ താൽപര്യം കൊണ്ടോ അല്ലെങ്കിൽ ഒരു കൂട്ടം പാകിസ്താൻ, ഇന്ത്യൻ കോളേജ് സുഹൃത്തുക്കൾ കാരണമോ ആയിരിക്കാം. ദാലും കീമയും പാചകം ചെയ്യാൻ എന്നെ പഠിപ്പിക്കുകയും ബോളിവുഡ് സിനിമകളിലേക്ക് എന്റെ ശ്രദ്ധ തിരിക്കുകയും ചെയ്തു,” പുസ്തകത്തിൽ ഒബാമ പറയുന്നു.

പുസ്തകത്തിൽ, 2008 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്റെ ആദ്യ കാലാവധിയുടെ അവസാനകാലം വരെയുള്ള ദിനങ്ങളും, അൽ-ക്വയ്ദ മേധാവി ഒസാമ ബിൻ ലാദനെ വധിച്ച ഓപ്പറേഷനും ഉൾപ്പെടെ ഒബാമ പറയുന്നു.

പുസ്തകം വായിച്ച ശേഷം ശശി തരൂര്‍ എംപി സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം കുറിച്ചിരുന്നു.

“ബരാക് ഒബാമ എഴുതിയ എ പ്രോമീസ് ലാന്റ് എന്ന പുസ്തകം അഡ്വാൻസ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവൻ വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജിൽ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല.”

“ഡോക്ടർ മൻമോഹൻ സിങ്ങിനെ വളരെ നന്നായി ആ പുസ്തകത്തിൽ പ്രശംസിച്ചിട്ടുണ്ട് “ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ” “തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം” വിദേശ നയങ്ങളിൽ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം “തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു” എന്നെല്ലാം അദ്ദേഹം ഡോക്ടർ മൻമോഹൻ സിംഗിനെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഗണനയും ബഹുമാനവും ആ വാചകങ്ങളിലുടനീളം നിഴലിച്ചിട്ടുണ്ട്.”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Barack obama spent childhood years listening to ramayana and mahabharata

Next Story
വാസന്‍ ഐ കെയര്‍ സ്ഥാപകൻ ഡോ. എ.എം അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിAM Arun,AM Arun dies,Vasan Eye care,Vasan Eye care Founder,എഎം അരുണ്‍,വാസന്‍ ഐ കെയര്‍,വാസന്‍ ഐ കെയര്‍ ഉടമ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com