scorecardresearch

ബാങ്ക് പണിമുടക്ക് ഇന്ന് രണ്ടാം ദിവസം; വലഞ്ഞ് ഇടപാടുകാർ

മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു

Bharat bandh, ദേശീയ പണിമുടക്ക്, ബാങ്കിങ്, banking, iemalayalam

കൊച്ചി: ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് രണ്ടാം ദിവസം. ശനി, ‍ഞായര്‍ അവധി ദിവസങ്ങൾക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്കു കൂടി എത്തിയതിനാൽ നാലു ദിവസമാണ് ബാങ്കിങ് സേവനങ്ങൾ മുടങ്ങുന്നത്. ഇത് ഇടപാടുകാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കി.

ബാങ്കിങ് മേഖലയിലെ ഒൻപത് സംഘടനകളുടെ ഐക്യവേദിയായ യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തിലാണ് ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയാണ് ജീവനക്കാരും ഓഫിസർമാരും പണിമുടക്കുന്നത്. ആദ്യ ദിനമായിരുന്ന തിങ്കളാഴ്ച ബാങ്ക് ജീവനക്കാർ പ്രകടനവും ധർണയും നടത്തി.

Read More: ഇടതുമുന്നണി പ്രകടന പത്രിക ഇന്ന്; ലക്ഷ്യം തുടർഭരണം മാത്രം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ പോലും ബാങ്കിങ് സേവനങ്ങൾ തടസപ്പെട്ടു. ചില ബാങ്കുകൾ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാൽ സേവനങ്ങൾ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിൻവലിക്കൽ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു. എടിഎമ്മുകളിൽ പണം നിറക്കാത്തതിനാൽ പലയിടത്തും പണം കുറഞ്ഞു തുടങ്ങി.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളെല്ലാം ബാങ്ക് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bank strike second day customers in difficult

Best of Express