ന്യൂഡൽഹി: രാജ്യവ്യാപകമായി ഇന്ന് ബാങ്കുകൾ പണിമുടക്കും. പൊതുമേഖലാ ബാങ്കുകളിലെ 9 പ്രമുഖ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. സമരം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കും. അതേസമയം, സ്വകാര്യബാങ്കുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും.

നോട്ട് റദ്ദാക്കിയ കാലത്തെ അധികജോലിക്ക് വേതനം നൽകുക, ബാങ്കുകളിലെ ഒഴിവുകൾ നികത്തുക, പെരുകുന്ന കിട്ടാക്കടത്തിന് ബാങ്ക് ഉന്നതരെ ഉത്തരവാദികളാക്കുക, മനഃപൂർവം കുടിശിക വരുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ