കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ സ്റ്റേറ്റ് ബാങ്കിൽ നിന്ന് വൻ മോഷണം പുറത്തായി. നീണ്ട ഒന്നര വർഷം കൊണ്ടാണ് ബാങ്ക് ജീവനക്കാരനായ തരക് ജയ്‌സ്വാൾ 84 ലക്ഷം രൂപ മോഷ്ടിച്ചത്. ബംഗാളിലെ മേമാരി എസ്ബിഐ ശാഖയിൽ നിന്നാണ് പണം മോഷ്ടിച്ചത്.

ബാങ്കിലെ സീനിയര്‍ അസിസ്റ്റന്റ് മാനേജറായിരുന്നു തരക് ജയ്‌സ്വാൾ.  ബാങ്കിലെ ഓഡിറ്റിങിനിടെയാണ് വന്‍ കവര്‍ച്ച പുറത്തായത്. ഓരോ ദിവസവും നിശ്ചിത തുകയുടെ നാണയങ്ങൾ ഇയാൾ ബാങ്കിൽ നിന്നും സമർത്ഥമായി പുറത്തേക്ക് കടത്തുകയായിരുന്നു.

ഈ പണം കൊണ്ട് എല്ലാ ദിവസവും ലോട്ടറി ടിക്കറ്റുകൾ വാങ്ങിച്ചുവെന്നാണ് മൊഴി. കുറ്റം താൻ ഒറ്റയ്ക്കാണ് ചെയ്തുപോന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞത്.  ഒരിക്കൽ പിടിക്കപ്പെടുമെന്ന് തനിക്കറിയാമായിരുന്നുവെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, ജയ്‌സ്വാൾ എങ്ങിനെയാണ് പണം പുറത്തേക്ക് കടത്തിയതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ബാങ്കിന്റെ പണം റീജണൽ ഓഫീസിലേക്കോ റിസർവ് ബാങ്കിലേക്കോ അയക്കുന്നതിന് പകരം പണം ജയ്‌സ്വാൾ കൈവശം വയ്ക്കാൻ മറ്റാരെങ്കിലും സഹായിച്ചോയെന്നാണ് അന്വേഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ