ന്യൂഡല്‍ഹി: ഇന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. ബാങ്ക് യൂണിനുകളുടെ സംയുക്ത സംഘടനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. വിജയ ബാങ്കും, ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്ക് നടത്തുന്നത്. രാജ്യത്തെ പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.

ബാങ്ക് ജീവനക്കാര്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രകടനം നടത്തും. ലയന നീക്കം ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ലയനം ഉപേക്ഷിക്കുന്നതിനോടൊപ്പം ബാങ്കിങ് മേഖലയെ തകര്‍ത്ത വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, സമരം എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇന്നലെ ക്രിസ്മസ് ആയതിനാല്‍ ബാങ്ക് അവധിയായിരുന്നു. വെള്ളിയാഴ്ചയും പണിമുടക്ക് നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook