/indian-express-malayalam/media/media_files/2026/01/27/bank-strike-2026-01-27-18-08-54.jpg)
യുഎഫ്ബിയു ചൊവ്വാഴ്ച ജലന്ധറിൽ നടത്തിയ പ്രതിഷേധ റാലി
ഡൽഹി: ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കി. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ചുദിവസമാക്കണം എന്നതാണ് ജീവനക്കാരുടെ ഒൻപത് സംഘടകളുടെ കൂട്ടായ്‌മയായ യുഎഫ്‌ബി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ജനുവരി 23 ന് ലേബർ കമ്മിഷണറുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
24 ശനി 25 ഞായർ ബാങ്ക് അവധിയായിരുന്നു. 26 റിപ്പബ്ലിക് ദിനവും. ഇന്നത്തെ പണിമുടക്കും ചേർത്ത് നാലു ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ അടക്കം പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയികുന്നു.
Also Read: ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്
ഇടപാടുകാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളില്‍ മുന്‍കൂര്‍ ഖേദപ്രകടനവും നടത്തിയിട്ടുണ്ട്. ഒന്‍പത് സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ റാലി നടത്തി. ജലന്ധറിലെ സിവിൽ ലൈനിലെ എസ്‌ബിഐക്ക് മുന്നിൽ നൂറുകണക്കിന് ബാങ്ക് ജീവനക്കാർ ചൊവ്വാഴ്ച വൻ റാലി നടത്തി.
അഞ്ച് ദിവസത്തെ വർക്ക് വീക്ക് എന്ന ആശയം ദ്വികക്ഷി ഒത്തുതീർപ്പിൽ ഇതിനകം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് ജീവനക്കാർ ഉന്നയിക്കുന്നു. രാജ്യത്തുടനീളമുള്ള മിക്ക സർക്കാർ വകുപ്പുകളും നിലവിൽ ആഴ്ചയിൽ അഞ്ചു ദിവസമാണ് ജോലി ചെയ്യുന്നതെന്നും ബാങ്ക് ജീവനക്കാരോട് വിവേചനം കാണിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പ്രവൃത്തി ദിനങ്ങൾ കുറക്കുന്നതിനു പുറമേ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ഓഹരി വിറ്റഴിക്കലും, ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപത്തിലെ വർദ്ധനവ്, തൊഴിലാളികളുടെ അവകാശങ്ങൾക്കും തൊഴിൽ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടിയ തൊഴിൽ നിയമങ്ങളിലെ നിർദ്ദിഷ്ട ഭേദഗതികൾ എന്നിവയെക്കുറിച്ചുള്ള ഗുരുതര ആശങ്കകളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.
നിലവിൽ മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകൾ ബാങ്ക് ജീവനക്കാർക്ക് അവധി ദിനമാണ്. ഇത് എല്ലാ ശനിയാഴ്‌ചകളും ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിനായി എല്ലാ ദിവസവും നാൽപ്പത് മിനിറ്റ് അധികം ജോലി ചെയ്യാമെന്നും ജീവനക്കാർ അറിയിച്ചിരുന്നു.
ഏറെ നാളായി ഉന്നയിക്കുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിക്കാത്തതിനാലാണ് പണിമുടക്കിലേയ്‌ക്ക് നീങ്ങുന്നത് എന്നാണ് യൂണിയൻ നേതൃത്വം പറയുന്നത്. പണം പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, പണം നിക്ഷേപിക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെടും.
Read More: സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us