ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മാസം നാലിൽ അധികം തവണ പണമിടപാട് നടത്തുന്നതിന് ഇന്നലെ മുതൽ 150 രൂപ സർവീസ് ചാർജ് ഈടാക്കി തുടങ്ങി. അഞ്ചും അതിൽ കൂടുതലും ഇടപാടുകൾക്കാണ് ഇത് ബാധകമാവുക. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളാണ് നിലവിൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.എന്നാൽ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല.

നോട്ടില്ലാത്ത സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനുമാണ് സ്വകാര്യ ബാങ്കുകളുടെ ഈ തീരുമാനം. സേവിങ്ങ്സ്, ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം, പിൻവലിക്കൽ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്. മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിക്കാനും പിൻവലിക്കാനുമുളള പണത്തിന്രെ പരിധി ദിവസം 25,000 രൂപയായി നിജപ്പെടുത്തിയെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

ഐസിഐസിഐയിൽ മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിക്കാനും പിൻവലിക്കാനുമുളള പണത്തിന്രെ പരിധി ദിവസം 50,000 രൂപയാണ്. ആക്‌സിസ് ബാങ്കിൽ 10 ലക്ഷം രൂപ വരെയുളള നിക്ഷേപം ആദ്യ അഞ്ച് ഇടപാടുകൾക്കുളളിൽ സൗജന്യമാണ്. പൊതുമേഖല ബാങ്കുകളും ഇത്തരത്തിൽ ഭീമമായ തുക സർവീസ് ചാർജായി ഈടാക്കുമോയെന്നാണ് ഇപ്പോൾ സാധാരണക്കാരുടെ ആശങ്ക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ