വാരണാസി: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച് യുവതി. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്ക് വളകള്‍ വലിച്ചെറിഞ്ഞായിരുന്നു ചന്ദ്രിക ബെന്‍ എന്ന ആശാവര്‍ക്കര്‍ പ്രതിഷേധിച്ചത്. ‘ജനതാ കാ റിപ്പോർട്ടർ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

നരേന്ദ്ര മോദി മൂര്‍ദാബാദ് എന്നു വിളിച്ചുകൊണ്ടായിരുന്നു യുവതി മോദിക്കെതിരെ വളകളെറിഞ്ഞത്. ഉടന്‍ തന്നെ മോദി വാഹനത്തിനകത്തേക്ക് ഇരിക്കുകയും സുരക്ഷാ ജീവനക്കാര്‍ അദ്ദേഹത്തെ വളയുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഉടന്‍ തന്നെ യുവതിയെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നരേന്ദ്ര മോദി മൂര്‍ദാബാദ് എന്ന് ഉച്ചത്തിൽ വിളിച്ച് കൊണ്ട് പ്രതിഷേധിക്കുന്ന യുവതിയുടെ വിഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. നേരത്തെ ഗുജറാത്തിലെ ബിജെപി എംഎല്‍എയ്ക്ക് മുന്നിലും പ്രതിഷേധവുമായി ചന്ദ്രിക ബെന്‍ എത്തിയിരുന്നു. താങ്കള്‍ എന്റെ മുന്നിലല്ല പ്രതിഷേധിക്കേണ്ടത് മോദിയുടെ മുന്നിലാണെന്നായിരുന്നു അന്ന് എംഎല്‍എ യുവതിയോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ