scorecardresearch

ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഹസീനയ്ക്കെതിരെ ചുമത്തിയിരുന്നു 

കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഹസീനയ്ക്കെതിരെ ചുമത്തിയിരുന്നു 

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sheikh Hasina, Bangladesh

ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കോടതിയാണ് വിധി പറഞ്ഞത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷവിധിച്ചത്.  കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഹസീനയ്ക്കെതിരെ ചുമത്തിയിരുന്നു. 

Advertisment

Also Read: ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണം; പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും

കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് പറയും. 

Also Read: സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഇന്ത്യക്കാരായ നാൽപതോളം പേർക്ക് ദാരുണാന്ത്യം

Advertisment

വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

Also Read: ‘15 വർഷത്തെ കരിയറിൽ ഇത്രയും വലിയൊരു രക്തച്ചൊരിച്ചിൽ കണ്ടിട്ടില്ല’; പോലീസ് ഉദ്യോഗസ്ഥൻ

ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 

Read More: ബിഹാർ സർക്കാർ രൂപീകരണം: മന്ത്രിസ്ഥാനങ്ങളിൽ ജെഡിയു-ബിജെപി തുല്യ പങ്കാളിത്തമെന്ന് സൂചന

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: