ധാക്ക: പ്രണയാഭ്യർത്ഥന നിരസിച്ച 17 കാരന്റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലദേശിലെ ധാക്ക സ്വദേശിയായ മഹ്‌മുദുൽ ഹസൻ മറൂഫിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 16 കാരിയായ പെൺകുട്ടിയെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതിനുശേഷം വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു മഹ്‌മുദുൽ. വഴിയിൽ മഹ്മുദുലിനെ തടഞ്ഞു നിർത്തിയശേഷം പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തി. ഏതാനും മാസങ്ങളായി പെൺകുട്ടി പ്രണയാഭ്യർത്ഥനയുമായി മഹ്‌മുദുലിനെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇത്തവണയും മഹ്‌മുദുൽ പ്രണയാഭ്യർത്ഥന നിരസിച്ചതോടെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മഹ്‌മുദുലിന്റെ മുഖം മുഴുവൻ പൊളളലേറ്റിട്ടുണ്ട്. വലതുതോളിനും പൊളളലേറ്റിട്ടുണ്ട്.

സംഭവത്തിന്റെ പിറ്റേദിവസം തന്നെ പെൺകുട്ടിയെയും അമ്മയെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ആസിഡ് സംഘടിപ്പിച്ചു നൽകിയത് അമ്മയാണെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ