/indian-express-malayalam/media/media_files/2026/01/10/tarique-rahman-2026-01-10-09-22-11.jpg)
ഫയൽ ഫൊട്ടോ
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ചെയർമാനായി താരിഖ് റഹ്മാൻ ഔദ്യോഗികമായി ചുമതലയേറ്റു. ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും അടുത്തിടെ അന്തരിച്ച ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാൻ നീണ്ട കാലത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷം ധാക്കയിൽ തിരിച്ചെത്തിയാണ് പദവി ഏറ്റെടുത്തത്.
ബിഎൻപിയുടെ ഗുൽഷൻ ഓഫീസിൽ നടന്ന പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് ബിഎൻപി സെക്രട്ടറി ജനറൽ മിർസ ഫഖ്രുൽ ഇസ്ലാം ആലംഗീർ പറഞ്ഞു. ഖാലിദ സിയയുടെ മരണത്തെത്തുടർന്ന് പാർട്ടി ചെയർമാന്റെ ഉത്തരവാദിത്തം റഹ്മാനെ ഏൽപ്പിക്കാൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.
Also Read: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് താരിഖ് റഹ്മാന്റെ സ്ഥാനാരോഹണം. പാർട്ടിയെ നയിക്കാൻ അദ്ദേഹം നേരിട്ട് എത്തിയത് ബിഎൻപി പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
60 കാരനായ താരിഖ് റഹ്മാൻ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു പ്രധാന സ്ഥാനാർത്ഥിയായി ഉയർന്നുവന്നിട്ടുണ്ട്. 2002 ൽ റഹ്മാൻ ബിഎൻപിയുടെ സീനിയർ ജോയിന്റ് സെക്രട്ടറി ജനറലായും 2009 ൽ സീനിയർ വൈസ് ചെയർമാനായും നിയമിക്കപ്പെട്ടിരുന്നു.
Also Read: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്നാണ് താരിഖ് റഹ്മാൻ ലണ്ടനിലേക്ക് കടന്നത്. എന്നാൽ ഹസീനയുടെ രാജിയോടെ ഈ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയും അദ്ദേഹം തിരിച്ചെത്തുകയുമായിരുന്നു.
Read More: ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us