മുംബൈ: ഇന്ത്യൻ അതിർത്തിയിലുള്ള സേവനങ്ങൾ നിർത്തലാക്കാൻ ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി ബംഗ്ലാദേശിലെ ടെലികോം റെഗുലേറ്റർ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയുടെ അതിർത്തിയിൽ ഒരു കിലോമീറ്ററോളം മൊബൈൽ നെറ്റ്‌വർക്ക് കവറേജ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

Read Also: യുപിയിൽ ഇന്റർനെറ്റ് നിരോധനം; പ്രതിഷേധം കനക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പൗരത്വ ഭേദഗതി നിയമം ഇന്ത്യ അവതരിപ്പിച്ചതിനുശേഷം ഇന്ത്യൻ മുസ്‌ലിംങ്ങൾ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ലഡാക്കിലെ കാർഗിൽ ജില്ലയിൽ 145 ദിവസങ്ങൾക്ക് ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് മൊബൈൽ ഇന്റർനെറ്റ് സർവീസുകൾ നിരോധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook