/indian-express-malayalam/media/media_files/uploads/2019/12/cats-6.jpg)
മുംബൈ: ഇന്ത്യൻ അതിർത്തിയിലുള്ള സേവനങ്ങൾ നിർത്തലാക്കാൻ ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി ബംഗ്ലാദേശിലെ ടെലികോം റെഗുലേറ്റർ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയുടെ അതിർത്തിയിൽ ഒരു കിലോമീറ്ററോളം മൊബൈൽ നെറ്റ്‌വർക്ക് കവറേജ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Read Also: യുപിയിൽ ഇന്റർനെറ്റ് നിരോധനം; പ്രതിഷേധം കനക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
പൗരത്വ ഭേദഗതി നിയമം ഇന്ത്യ അവതരിപ്പിച്ചതിനുശേഷം ഇന്ത്യൻ മുസ്‌ലിംങ്ങൾ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമെന്ന ആശങ്കയിലാണ് ഈ തീരുമാനമെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ലഡാക്കിലെ കാർഗിൽ ജില്ലയിൽ 145 ദിവസങ്ങൾക്ക് ശേഷം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് മൊബൈൽ ഇന്റർനെറ്റ് സർവീസുകൾ നിരോധിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us