scorecardresearch

ബംഗ്ലാദേശ് സംഘർഷഭരിതം: ശരീഫ് ഉസ്മാൻ ഹാദിക്കിന്റെ കബറടക്കം പൂർത്തിയായി

തലസ്ഥാനമായ ധാക്കയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഹാദിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്

തലസ്ഥാനമായ ധാക്കയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഹാദിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്

author-image
WebDesk
New Update
Bangladesh protest

Bangladesh Protests Updates

Bangladesh Protests Updates: ധാക്ക: ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ നേതാവും 'ഇങ്ക്വിലാബ് മഞ്ച' വക്താവുമായ ശരീഫ് ഉസ്മാൻ ഹാദിയുടെ വിയോഗത്തെത്തുടർന്ന് രാജ്യം കടുത്ത സംഘർഷാവസ്ഥയിൽ. ഹാദിയുടെ വിയോഗത്തിൽ ബംഗ്ലാദേശ് ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണം നടത്തി. തലസ്ഥാനമായ ധാക്കയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഹാദിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്.

Advertisment

Also Read:ബംഗ്ലാദേശിൽ അക്രമം രൂക്ഷം; മാധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ടു, സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

പാർലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയിൽ നടന്ന ജനാസ നമസ്‌കാരത്തിൽ ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ്, സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, ബി.എൻ.പി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു. ബംഗ്ലാദേശിന്റെ ദേശീയ കവി കാസി നസ്‌റുൽ ഇസ്ലാമിന്റെ ശവകുടീരത്തിന് സമീപമാണ് ഹാദിയെ അടക്കം ചെയ്തത്.

കഴിഞ്ഞ ആഴ്ച അജ്ഞാതരുടെ വെടിയേറ്റ ശരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഹാദിയുടെ മരണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ധാക്കയിൽ പ്രമുഖ ദിനപത്രങ്ങളായ 'പ്രഥം ആലോ', 'ഡെയ്ലി സ്റ്റാർ' എന്നിവയുടെ ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ചട്ടോഗ്രാമിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

Also Read:സംഘർഷമൊഴിയാതെ ബംഗ്ലാദേശ്; ധാക്കയിൽ വ്യാപക ആക്രമണം

കൊലയാളികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'ഇങ്ക്വിലാബ് മഞ്ച' സർക്കാരിന് അന്ത്യശാസനം നൽകി. ധാക്കയിലെ പ്രശസ്തമായ ഷാബാഗ് ചത്വരം 'ഹാദി ചൗത്തർ' എന്ന് പുനർനാമകരണം ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ സാഹചര്യം സങ്കീർണ്ണമാകുന്നതിൽ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. അക്രമങ്ങളിൽ നിന്ന് എല്ലാ വിഭാഗങ്ങളും പിന്തിരിയണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. ഹാദിയുടെ മരണത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.

Also Read:ബംഗ്ലാദേശിലെ വിസാ സെന്ററുകൾ ഇന്ത്യ അടച്ചു

ഫെബ്രുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി ആരോപിച്ചു. ജനാധിപത്യപരമായ മാറ്റത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ ജനങ്ങൾ സംയമനം പാലിക്കണമെന്ന് മുഹമ്മദ് യൂനസ് അഭ്യർത്ഥിച്ചു.

Read More:ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ രേഖകൾ പുറത്ത്; ഇന്ത്യൻ ആയുർവേദത്തെക്കുറിച്ചും മസാജ് രീതികളെക്കുറിച്ചും പരാമർശം

Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: