scorecardresearch

സുരക്ഷാ ഭീഷണി: ബംഗ്ലാദേശ് ചിറ്റഗോങ്ങിൽ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവെച്ചു

ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെയുണ്ടായ പ്രതിഷേധങ്ങളെയും സുരക്ഷാ വെല്ലുവിളികളെയും തുടർന്നാണ് നടപടിയെന്ന് ഐവിഎസി പ്രസ്താവനയിൽ അറിയിച്ചു

ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെയുണ്ടായ പ്രതിഷേധങ്ങളെയും സുരക്ഷാ വെല്ലുവിളികളെയും തുടർന്നാണ് നടപടിയെന്ന് ഐവിഎസി പ്രസ്താവനയിൽ അറിയിച്ചു

author-image
WebDesk
New Update
Bangladesh

ചിത്രം: എക്സ്

ഡൽഹി: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലുള്ള ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററിന്റെ (ഐവിഎസി) പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഞായറാഴ്ച മുതലാണ് വിസ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിയത്.

Advertisment

ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷന് നേരെയുണ്ടായ പ്രതിഷേധങ്ങളെയും സുരക്ഷാ വെല്ലുവിളികളെയും തുടർന്നാണ് നടപടിയെന്ന് ഐവിഎസി പ്രസ്താവനയിൽ അറിയിച്ചു. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമായിരിക്കും വിസ സെന്റർ വീണ്ടും തുറക്കുക. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ അപേക്ഷകൾ സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

Also Read: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതരുടെ വെടിവെപ്പിൽ ഒൻപത് മരണം

കഴിഞ്ഞ ദിവസം ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭ നേതാക്കളിൽ ഒരാളായ ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ആളുകൾ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ ഒത്തുകൂടിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേർക്ക് പരിക്കേറ്റിരുന്നു.

Also Read: ബംഗ്ലാദേശ് സംഘർഷഭരിതം: ശരീഫ് ഉസ്മാൻ ഹാദിക്കിന്റെ കബറടക്കം പൂർത്തിയായി

സംഘർഷാവസ്ഥ കണക്കിലെടുത്ത് അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിനും വിസ സെന്ററിനും മുന്നിൽ ബംഗ്ലാദേശ് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിസ സേവനങ്ങൾ പുനരാരംഭിക്കുന്ന തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More: ജെഫ്രി എപ്സ്റ്റീൻ കേസിലെ നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി; വ്യാപക പ്രതിഷേധം

India Visa Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: