ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിരമിച്ച പല ക്രിക്കറ്റ് താരങ്ങളും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിന്റെ നിലവിലത്തെ ഏകദിന ക്രിക്കറ്റ് നായകന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരിക്കുകയാണ്. നരൈല്‍ 2 മണ്ഡലത്തില്‍ നിന്നും മത്സരിച്ച മഷ്‍റഫെ ബിന്‍ മോര്‍ട്ടാസ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായാണ് റിപ്പോര്‍ട്ട്.

ഷൈഖ് ഹസീനയുടെ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. 2,74,418 വോട്ടുകളാണ് മോര്‍ട്ടാസയ്ക്ക് ലഭിച്ചത്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത് വെറും 8,006 വോട്ടുകള്‍ മാത്രമാണ്. ഇതോടെ നിലവില്‍ ക്രിക്കറ്റ് കളിക്കുന്ന ആദ്യ എംപിയായി അദ്ദേഹം മാറി. കൂടാതെ നൈമൂര്‍ റഹ്മാന് ശേഷം പാര്‍ലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ക്രിക്കറ്റ താരമെന്ന നേട്ടവും അദ്ദേഹത്തിന്റെ പേരിലായി.

300 സീറ്റുകളിലേക്ക്​ നടന്ന വോ​ട്ടെടുപ്പിൽ ഹസീനയുടെ അവാമി ലീഗ്​ പാർട്ടി 191 സീറ്റ്​ നേടിയതായി തെരഞ്ഞെടുപ്പ്​ ഫലം ക്രോഡീകരിച്ച്​ പുറത്തുവിടുന്ന ചാനൽ 24 ടെലിവിഷൻ അറിയിച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ​ത​വ​ണയും ആകെ നാ​ലാം​ പ്രാവശ്യവുമാണ്​ അ​വാ​മി പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ 71കാരിയായ ഹ​സീ​ന പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്​. അ​തി​നി​ടെ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്നാ​രോ​പി​ച്ച്​ പ്രധാന പ്ര​തി​പ​ക്ഷ​മാ​യ ബം​ഗാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 220ലേറെ മണ്ഡലങ്ങളിൽ ക്രമക്കേട്​ നടന്നതായി ബി.എൻ.പി​ ആരോപിച്ചു. അ​ക്ര​മം ക​ണ​ക്കി​ലെ​ടു​ത്ത്​ രാ​ജ്യ​ത്തു​ട​നീ​ളം ആ​റു​ല​ക്ഷം സൈ​നി​ക​രെ​യാ​ണ്​ വി​ന്യ​സി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook