scorecardresearch

യുഎസ് വിസ ലഭിക്കാൻ ഇനി മുൻകൂർ പണം കെട്ടിവെക്കണം; പട്ടികയിൽ ബംഗ്ലാദേശും നേപ്പാളും അടക്കം 38 രാജ്യങ്ങൾ

വിസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തുടരുന്നത് തടയുന്നതിനായുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം

വിസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തുടരുന്നത് തടയുന്നതിനായുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം

author-image
WebDesk
New Update
Visa

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബിസിനസ്, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് പോകുന്നവർക്ക് വിസ ലഭിക്കാൻ 15,000 ഡോളർ വരെ ബോണ്ട് തുകയായി കെട്ടിവെക്കേണ്ടി വരുമെന്ന് യുഎസ് ഭരണകൂടം. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവയുൾപ്പെടെ 38 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഈ നിബന്ധന ബാധകമാവുക. ജനുവരി 21 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

Advertisment

Also Read:ഫ്രഞ്ച് വൈനിനും ഷാംപെയ്നും 200 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

ബി-1 (ബിസിനസ്), ബി-2 (ടൂറിസ്റ്റ്) വിസകൾക്ക് അപേക്ഷിക്കുന്നവർ 5,000 ഡോളർ മുതൽ 15,000 ഡോളർ വരെ (ഏകദേശം 4.2 ലക്ഷം മുതൽ 12.8 ലക്ഷം രൂപ വരെ) ബോണ്ടായി നൽകേണ്ടി വരും. വിസ അഭിമുഖത്തിന് ശേഷമാണ് തുക നിശ്ചയിക്കുക.

എങ്ങനെ അടയ്ക്കണം ?

അഭിമുഖത്തിന് മുമ്പ് പണം അടയ്ക്കരുത് എന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഭിമുഖത്തിൽ യോഗ്യരാണെന്ന് കണ്ടെത്തുന്നവർ മാത്രം യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ pay.gov വഴി പണം അടച്ചാൽ മതിയാകും.വിസ അനുവദിക്കാതിരിക്കുകയോ, വിസ ലഭിച്ചവർ നിബന്ധനകൾ പാലിച്ച് കൃത്യസമയത്ത് യുഎസിൽ നിന്ന് തിരികെ പോവുകയോ ചെയ്താൽ ഈ തുക തിരികെ ലഭിക്കും.ജനുവരി 21-ന് മുമ്പ് ലഭിച്ച സാധുവായ ബി1/ബി2 വിസയുള്ളവർക്ക് ഈ നിയമം ബാധകമല്ല.

Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

വിസ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് തുടരുന്നത് തടയുന്നതിനായുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ  ഭാഗമായാണ് ഈ തീരുമാനം. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം 2025 ഓഗസ്റ്റ് 20 മുതൽ ഈ വർഷം ഓഗസ്റ്റ് 5 വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

2024-ൽ യുഎസിലെത്തിയ ബംഗ്ലാദേശി പൗരന്മാരിൽ 5.73 ശതമാനം പേരും വിസ കാലാവധി കഴിഞ്ഞും അവിടെ തുടർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതാണ് ബംഗ്ലാദേശിനെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രധാന കാരണമായത്.

Also Read: ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി

യുഎസിന്റെ തീരുമാനം "വേദനിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണ്" എന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ പ്രതികരിച്ചു. എന്നാൽ, കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവരിൽ ബംഗ്ലാദേശികൾ മുന്നിലായതിനാൽ ഈ നടപടി അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റുള്ളവർ. കൂടാതെ, ജനുവരി 21 മുതൽ ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ വിസ  നടപടികൾ താത്കാലികമായി നിർത്തിവെക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്.

Read More:വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ

Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: