/indian-express-malayalam/media/media_files/uploads/2018/12/haseena.jpg)
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് നയിക്കുന്ന മുന്നണി 287 സീറ്റുകളിലാണ് ജയിച്ചത് . തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമുണ്ടായിരുന്നു. 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് മൂന്നാം തവണയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്നത്.
തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടായാതായും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു. ഭരണം തിരിച്ചു പിടിക്കാനായി ഖാലിദ സിയയും ഭരണം തുടരാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലായിരുന്നു തിരഞ്ഞെടുപ്പ് പോരാട്ടം. ജയിലില്‍ നിന്നായിരുന്നു സിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞതും പാര്‍ട്ടിയെ നയിച്ചതും. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് സിയ.
ഗോപാല്‍ ഗഞ്ജ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അക്രമം വ്യാപകമായിരുന്നു. ഭീഷണിയും അക്രമവും മൂലം പ്രതിപക്ഷ നിരയിലെ 28 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പിന് മുമ്പ് പിന്‍മാറിയത്.
പത്ത് വര്‍ഷത്തിന് ശേഷമായിരുന്നു ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആറ് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു എന്നാല്‍ അക്രമം പൂര്‍ണമായും തടയാനായില്ല. അവാമി പാര്‍ട്ടിയുടേയും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും തെരുവ് യുദ്ധത്തിന് സമാനമായ രീതിയില്‍ ഏറ്റുമുട്ടി.
350 അംഗ പാര്‍ലമെന്റില്‍ 50 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബാക്കി 300 ല്‍ 299 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us