കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചതായി വിവരം. ബംഗ്ലാദേശില്‍ നിന്നുളള വിമാനമാണ് തകര്‍ന്ന് വീണത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്.

ലാന്‍ഡ് ചെയ്യുന്നതിനിടെ തീപ്പിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നുവെന്നാണ് വിവരം. തീപിടിച്ച് നിയന്ത്രണം വിട്ട വിമാനം അടുത്തുളള ഫുട്ബോള്‍ മൈതാനത്താണ് തകര്‍ന്നതെന്നും വിവരമുണ്ട്. 67 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ നിരവധി പേരെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ മിക്കവരുടേയും നില ഗുരുതരമാണ്. വിമാനത്തിന് സമീപത്തും നിരവധി മൃതദഹങ്ങള്‍ കിടക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം തീപ്പിടിത്തം ഉണ്ടായെങ്കിലും ഇത് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ