ടിക് ടോക്ക് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി എടുത്തുകളഞ്ഞു

സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിന് പൂട്ടിട്ടത്

TikTok India Ban, TikTok App Banned in India

ചെന്നൈ: ടിക് ടോക്ക് വിഡിയോ ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കം ചെയ്തു. ആപ് നിരോധിച്ചുളള ഇടക്കാല ഉത്തരവ് കോടതി എടുത്തുകളഞ്ഞു. ജസ്റ്റിസ് എന്‍ കിരുബാകരനും എസ്.എസ് സുന്ദറും അടങ്ങിയ ബെഞ്ചാണ് നിരോധനം നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. അശ്ലീലകരമായ വീഡിയോകള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ചൈനീസ് കമ്പനി കോടതിയെ അറിയിച്ചിരുന്നു.

അശ്ലീലകരമായ വീഡിയോകള്‍ വര്‍ധിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഏപ്രില്‍ 3നാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ടിക് ടോക് നിരോധിക്കാന്‍ നിര്‍ദേശിച്ചത്. പിന്നീട് ഈ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതിയും വ്യക്തമാക്കിയിരുന്നു. ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ആപ് സ്റ്റോറില്‍ നിന്നും ഗുഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ അപൃത്യക്ഷമായി.

സംസ്കാരത്തിന് യോജിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ടോക്കിന് പൂട്ടിട്ടത്. ചൈനീസ് ഇന്‍റെർനെറ്റ് സർവ്വീസസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റേതാണ് യുവാക്കളുടെ ഇടയിൽ പടർന്നു കയറിയ ടിക് ടോക് ആപ്പ്. 2016 സെപ്റ്റംബറിൽ ഡൗയിൻ എന്ന പേരിലാണ് ടിക് ടോക്കിന്‍റെ ജനനം. ചൈനക്ക് പുറത്തേക്ക് വ്യാപിച്ചപ്പോള്‍ പേര് മാറി ടിക് ടോക്കായി.

Read More: തിരിച്ചു വരാനാകും എന്ന് പ്രത്യാശിക്കുന്നു: ടിക്ടോക്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ban on tiktok video app lifted by madras high court

Next Story
രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യ അപൂർവ കുറ്റം സമ്മതിച്ചതായി പൊലീസ്rohit shekar murder, rohit shekar wife, nd tiwari son, nd tiwari son murder, delhi crime news, delhi news,രോഹിത് തിവാരി, കൊലപാതകം, ഭാര്യ അറസ്റ്റിൽ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government
The moderation of comments is automated and not cleared manually by malayalam.indianexpress.com