Latest News

രാജ്യത്ത് അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി

ഓഗസ്റ്റ് 31 ന് അന്താരാഷ്ട്ര വാണിജ്യ സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യം പരിഗണിച്ചിരുന്നെങ്കിലും കോവിഡ് മൂന്നാം തരംഗ സാധ്യത പരിഗണിച്ച് നീട്ടുകയായിരുന്നു

hong kong bans air india flights, എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോങില്‍ വിലക്ക്, air india international flights, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍, air india international flights 2020, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ 2020, air india flights coronavirus,എയര്‍ ഇന്ത്യ സര്‍വീസ് കൊറോണവൈറസ്, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് രാജ്യത്ത് അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നിർത്തിവയ്ക്കുന്നതായി കേന്ദ്രസർക്കാർ ഞായറാഴ്ച അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ് ഈ കാര്യം പ്രഖ്യാപിച്ചത്.

അതേസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളും ഡിജിസിഎ അംഗീകരിച്ച വിമാനങ്ങളും സർവീസ് നടത്തുന്നത് തുടരും. തിരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യം അനുസരിച്ച് വിമാനങ്ങൾ അനുവദിക്കും എന്നും ഡിജിസിഎ വ്യക്തമാക്കി.

കോവിഡ് -19 രോഗബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി 2020 മാർച്ച് 23 മുതലാണ് രാജ്യത്ത് വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തിവച്ചത്. 2020 മേയ് മിതൽ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകൾ നടത്തിയിരുന്നു.

പിന്നീട് ഇന്ത്യയുമായി എയർ ബബിൾ കരാറുകളുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങൾ ലഘൂകരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള എയർ ബബിൾ ഉടമ്പടി പ്രകാരം അവരുടെ പ്രദേശങ്ങൾക്കിടയിൽ പ്രത്യേക അന്താരാഷ്ട്ര വിമാന സർവീസുകളാണ് നടത്തുന്നത്.

ഈ ഓഗസ്റ്റ് 31 ന് അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നിരുന്നാലും, മൂന്നാം തരംഗ അണുബാധയുടെ ഭീഷണി വ്യാപകമായതിനാൽ നിരോധനം നീട്ടുകയായിരുന്നു.

രാജ്യത്ത് ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനുള്ളിൽ 45,083 പുതിയ കോവിഡ് കേസുകളും 460 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു 3.6 ലക്ഷത്തിലേറെയാണ് ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ban on international commercial flights till september 30

Next Story
രാജ്യത്ത് 45,083 പുതിയ കേസുകള്‍, 460 മരണം; 3.68 ലക്ഷം പേര്‍ ചികിത്സയില്‍coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com