കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം 13 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ജല്‍ മഗ്സി ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ഫത്തേപൂർ ദർഗയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണു റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

പ്രാര്‍ത്ഥനാ ദിനമായി കാണുന്ന വെളളിയാഴ്ച്ചയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച്ചകളില്‍ ദര്‍ഗയില്‍ തിരക്ക് കൂടുതലാണ്. ഇത് കണക്കിലെടുത്താണ് ഇന്ന് ആക്രമണം നടത്തിയതെന്നാണ് വിവരം. ബലൂചിലെ ഹബ് ജില്ലയില്‍ സൂഫി ദര്‍ഗയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഭീകരസംഘടനയായ ഐസില്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook