ബാലി: ബാലിയിലെ മൗണ്ട് അഗംഗ് അഗ്നിപർവ്വതം പുകഞ്ഞുതുടങ്ങിയതോടെ ഇന്തോനേഷ്യ സമീപ പ്രദേശങ്ങളിൽ കഴിയുന്നവരോട് ഉടൻ അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടു. ഉയർന്ന അപകടസാധ്യതയാണ് അഗ്നിപർവ്വതത്തിന്റെ സ്ഫോടനത്തിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
അഗ്നിപർവ്വതത്തിൽ നിന്നുയർന്ന പുക അന്തരീക്ഷത്തിൽ പടർന്നതോടെ ദ്വീപിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. “കൊടുമുടിയിൽ നിന്ന് ചെറു സ്ഫോടനങ്ങളുടെ ശബ്ദം 12 കിലോമീറ്റർ അകലെ വരെ കേൾക്കാം”, അപകട നിവാരണ ഏജൻസി പറഞ്ഞു.

തീയാളുന്നതിന്റെ ദൃശ്യങ്ങൾ രാത്രിയിലും പകലും കാണാനാകുന്നുണ്ട്. വളരെ തീവ്രതയേറിയ സ്ഫോടനമാണ് നടക്കാൻ പോകുന്നത് എന്നാണ് ഇത് അർത്ഥമാക്കുന്നത്. 9800 അടി ഉയരമുള്ള അഗ്നിപർവ്വതമാണ് മൗണ്ട് അഗംഗ്. 1963 ൽ അവസാനമായി ഈ പർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി വില്ലേജുകളാണ് അന്ന് പൂർണമായും കത്തിയെരിഞ്ഞത്.
Everyone in area be careful and we hope all are safe. #agung #volcano #eruption pic.twitter.com/mHV4MYNqA1
— Bali Recycling Co. (@BaliRecycling) November 26, 2017
പർവ്വതത്തിന്റെ ചരിവിൽ പലയിടത്തും തണുത്ത ലാവകൾ ഒലിച്ചിറങ്ങുന്നുണ്ട്. അന്തരീക്ഷത്തിൽ ചൂടേറിയതോടെ ശക്തമായ മഴ പെയ്തേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.