ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷിയോഗം സമാപിച്ചു. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ അക്രമണത്തെ വിദേശകാര്യ മന്ത്രി സുശ്മ സ്വരാജ് വിശദീകരിച്ചു. ജ്യത്തെ വിവിധ രാഷ്​ട്രീയ കക്ഷികൾ സർക്കാറിനും ഇന്ത്യൻ സൈന്യത്തിനും നൽകിയ പിന്തുണയിൽ താൻ സന്തുഷ്​ടയാണെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യോഗത്തിൽ പറഞ്ഞു.

വിദേശരാജ്യങ്ങൾക്കും ഇന്ത്യ വിിശദീകരണം നൽകിയെന്നാണ് സൂചന. യുഎസ് സെക്രട്ടറിയോടടക്കം വ്യോമാക്രമണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച ലോകരാജ്യങ്ങളെ സംഭവത്തെ കുറിച്ച് ബോധ്യപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത നേതാക്കളും ഇന്ത്യൻ സേനയെ പിന്തുണച്ചാണ് സംസാരിച്ചത്.

” ഞങ്ങൾ സുരക്ഷ സേനകളുടെ ശ്രമങ്ങളെ നേരത്തെ പ്രസംസിച്ചതാണ്. തീവ്രവാദത്തെ ഇല്ലാതാക്കാൻ ഞങ്ങളുടെ എല്ലാ പിന്തുണയും എപ്പോഴും സേനയ്‌ക്കുണ്ട്. ഭീകരരെയും അവരുടെ താവളങ്ങളും ലക്ഷ്യംവെച്ചുള്ള വ്യക്തമായ അക്രമണമായിരുന്നു ഇത്, ” കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook