scorecardresearch

ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കര്‍ഷക നേതാക്കള്‍, മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് പിന്മാറി

ബ്രിജ് ഭൂഷനെതിരെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

ബ്രിജ് ഭൂഷനെതിരെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

author-image
WebDesk
New Update
Westlers, Protest

ഹരിദ്വാറിലെത്തിയ താരങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ അറസ്റ്റ് ചെയ്യാത്തതിലും ഡല്‍ഹി പൊലീസിന്റെ നടപടിയിലും പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനൊരുങ്ങിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കര്‍ഷക നേതാക്കള്‍. കര്‍ഷക നേതാക്കള്‍ ഹരിദ്വാറിലെത്തിയായിരുന്നു അനുനയം.

Advertisment

ഭാരതിയ കിസാന്‍ യുണിയന്റെ നരേഷ് ടിക്കായത്ത് ഗുസ്തിതാരങ്ങളുമായി സംസാരിച്ചു. പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും പോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും പറഞ്ഞ് അദ്ദേഹം ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ചു. ശേഷം ഗംഗയില്‍ ഒഴുക്കാനായി കൊണ്ടുവന്ന മെഡലുകള്‍ താരങ്ങളുടെ പക്കല്‍ നിന്ന് കര്‍ഷക നേതാക്കള്‍ വാങ്ങിക്കുകയായിരുന്നു.

മെഡലുകള്‍ ഒഴുക്കാനായി എത്തിയ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ആയിരങ്ങളാണ് ഹരിദ്വാറില്‍ എവന്നത്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതിനായി സാക്ഷി മാലിക്ക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ ആറ് മണിയോടെയാണ് എത്തിയത്. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് താരങ്ങള്‍ പൊട്ടിക്കരയുകയായിരുന്നു.

റിയോ 2016 വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരാണ് തങ്ങളുടെ മെഡലുകള്‍ ഹരിദ്വാറില്‍ വച്ച് ഗംഗയിലേക്ക് എറിയുമെന്ന് അറിയിച്ചത്. ബ്രിജ് ഭൂഷനെതിരെ ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.

Advertisment

''ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനും ആത്മാവുമാണ്. ഗംഗാനദിയില്‍ ഇട്ടാല്‍ പിന്നെ ഞങ്ങള്‍ ജീവിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. അതിനാല്‍ ഞങ്ങള്‍ ഇന്ത്യാ ഗേറ്റിലെത്തി മരണം വരെ നിരാഹാരം ഇരിക്കും,'' ഗുസ്തി താരങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്ന താരങ്ങള്‍ ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനിടെ പാര്‍ലമെന്റിന് പുറത്ത് വനിതാ 'മഹാപഞ്ചായത്ത്' നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ താരങ്ങളുടെ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസ് താരങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ജന്തര്‍ മന്തറിലെ സമരസ്ഥലം ഒഴിപ്പിക്കുകയും ചെയ്തു.

മെയ് 28 ന് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടു, ഞങ്ങളോട് പൊലീസ് പെരുമാറിയതും തടങ്കലില്‍ വച്ചതുമായ രീതി. ജന്തര്‍മന്തറിലെ ഞങ്ങളുടെ സമരസ്ഥലം പൊലീസ് ഒഴിപ്പിക്കുക മാത്രമല്ല, ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിച്ചിട്ടും ഞങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് നീതി തേടിയ വനിതാ കായികതാരങ്ങള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ? ഞങ്ങളോട് കുറ്റവാളികളെപ്പോലെയാണ് പെരുമാറിയിരിക്കുന്നത്, '' സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവ ട്വിറ്ററില്‍ പുറത്തുവിട്ട് പ്രസ്താവനയില്‍ പറയുന്നു.

''ഈ രാജ്യത്ത് ഒന്നും അവശേഷിക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. രാജ്യത്തിനായി ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയ നിമിഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, എന്തിനാണ് ഞങ്ങള്‍ വിജയിച്ചതെന്ന് ചിന്തിക്കുന്നു. ഞങ്ങളുടെ കഴുത്തിലെ മെഡലുകള്‍ക്ക് അര്‍ത്ഥമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു,''

''മെഡലുകള്‍ ആര്‍ക്ക് തിരികെ നല്‍കണമെന്ന് ഞങ്ങള്‍ ആലോചിച്ചു. നമ്മുടെ മെഡലുകള്‍ ഒരു സ്ത്രീ തന്നെയായ രാഷ്ട്രപതിക്ക് നല്‍കണോ? ഞങ്ങളില്‍ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ അകലെയാണെങ്കിലും ഞങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞില്ല. അപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചു, ഞങ്ങളെ അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ എന്ന് വിളിക്കുന്ന പ്രധാനമന്ത്രിക്ക് അവരെ തിരികെ നല്‍കണോ? പക്ഷേ, ഞങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയത് മുതല്‍ ഞങ്ങളെ കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹം ചോദിച്ചിട്ടില്ല. വാസ്തവത്തില്‍ ഞങ്ങള്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് ആ മനുഷ്യന്‍, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചു.

Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: