/indian-express-malayalam/media/media_files/2025/12/25/bajrang-dal-assam-2025-12-25-15-45-16.jpg)
സ്കൂൾ അധികൃതരുടെ പരാതി ലഭിച്ചതായി നൽബാരി എസ്എസ്‌പി ബിബേകാനന്ദ ദാസ് പറഞ്ഞു
ഡൽഹി: ബജ്‌റംഗ് ദൾ പ്രവർത്തകർ അസമിലെ രൂപതാ സ്‌കൂളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു. നൽബാരിയിലെ പാനിഗാവിലെ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ സ്കൂളിലാണ് ക്രിസ്മസ് തലേന്ന് ആക്രമണം ഉണ്ടായത്. ക്രിസ്മസ് അലങ്കാരങ്ങളും നക്ഷത്രങ്ങളും വിൽക്കുന്ന കടയ്ക്കു നേരെയും സംഘത്തിന്റെ ആക്രമണം ഉണ്ടായി.
സ്കൂൾ അധികൃതരുടെ പരാതി ലഭിച്ചതായി നൽബാരി എസ്എസ്‌പി ബിബേകാനന്ദ ദാസ് പറഞ്ഞു. സ്കൂളിലെ ആക്രമണം കൂടാതെ, ഇതേ സംഘം നൽബാരിയിലെ ഒരു മാർക്കറ്റിൽ പ്രവർത്തിക്കുന്ന കടയിൽ കയറി സാന്താക്ലോസിന്റെ തൊപ്പികളും മുഖം മൂടികളും അടക്കമുള്ള ക്രിസ്മസ് ആലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
Also Read: റായ്‌പൂരിലെ മാളിൽ അതിക്രമം; ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു
ഒൻപതു പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും രണ്ടും സംഭവങ്ങളും ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ആയിരം വിദ്യാത്ഥികളോളം പഠിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിന്റർ അവധിക്കായി സ്കൂൾ അടച്ചിരിക്കുകയായിരുന്നു എന്ന് ബൊംഗൈഗാവ് രൂപതയിലെ ഫാ. ജെയിംസ് വടക്കേയിൽ പറഞ്ഞു.
Also Read: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി
നേരത്തെ, ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിലെ ഷോപ്പിങ് മാളിലും ആൾക്കൂട്ടം അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തിരുന്നു. റായ്‌പൂരിലെ വിധാനസഭ റോഡിലുള്ള അംബുജ മാളിലാണ് സംഭവം. ബജ്‌റംഗ് ദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. മാളിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും സംഘം തകർത്തെറിഞ്ഞു.
Read More: തലയ്ക്ക് 1 കോടി; മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെയെ ഏറ്റുമുട്ടലിൽ വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us