ന്യൂഡൽഹി: കമിതാക്കളുടെ ദിവസമായ വാലന്റെെൻസ് ഡേയ്ക്ക് യുവാക്കളുടെയും യുവതികളുടെയും തോന്ന്യാസങ്ങൾ നടക്കില്ലെന്ന് ബജ്റംഗ് ദൾ. തെലങ്കാനയിൽ യുവാക്കളുടെ മോശം പ്രവണതകളൊന്നും അംഗീകരിക്കില്ലെന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞു. വാലന്റെെൻസ് ഡേ വിദേശ സംസ്കാരമാണെന്നും ബജ്റംഗ് ദൾ പറയുന്നു.
പ്രണയദിനം ആഘോഷിക്കാൻ പാർക്കുകളിലും പബുകളിലും പോകുന്ന യുവാക്കളുടെയും യുവതികളുടെയും പ്രവണത തടയാൻ ബജ്റംഗ് ദൾ പ്രവർത്തകർ ശ്രമിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ സുബാഷ് ചന്ദ്രൻ പറഞ്ഞു.
Read Also: Chocolate Day 2020: ചോക്ലേറ്റ് ഡേ: ഇഷ്ടപ്പെട്ടവർക്ക് മധുരം കൈമാറാം
മാതാപിതാക്കൾക്കു നാണക്കേടുണ്ടാക്കുന്ന രീതിയിൽ വാലന്റെെൻസ് ദിനത്തിൽ ഓരോ പ്രവർത്തിയിൽ ഇടപഴുകുന്ന, ഇന്ത്യൻ സംസ്കാരത്തെ മോശമാക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന യുവാക്കളെ സ്വദേശി സംസ്കാരത്തിന്റെ മഹത്വം ബജ്റംഗ് ദൾ വിശദീകരിക്കുമെന്നും സുബാഷ് ചന്ദ്രൻ പറയുന്നു.
സ്വന്തം സംസ്കാരത്തിനു അനുസരിച്ച് യുവാക്കള്‍ പെരുമാറണം. വലന്റെെൻസ് ഡേ ആഘോഷിക്കുന്നവര്‍ക്ക് നമ്മുടെ സംസ്കാരത്തിന്റെ മഹത്വം പറഞ്ഞുമനസിലാക്കണം. അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് അഅപമാനമാണെന്നും ബജ്റംഗ് ദൾ പറയുന്നു.
Read Also: അയ്യപ്പനും കോശിയും: ആണ് ഈഗോയുടെ പോരാട്ടങ്ങൾ
കമിതാക്കളെ ആകര്‍ഷിക്കുന്നതിനായി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വാലന്റെെൻസ് ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ്. പുല്‍വാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14 ആചരിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ലെന്നും ബജ്റംഗ് ദൾ പറയുന്നു.