ലക്നൗ: ഉത്തര്‍ പ്രദേശിലെ പ്രാഥമിക വിദ്യാഭാസത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി മന്ത്രി അനുപമ ജയ്സ്വാൽ വീണ്ടും വിവാദത്തിൽ. മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ കുട്ടികളെ വെള്ളവും ഭക്ഷണവും നല്‍കാതെ എട്ടു മണിക്കൂര്‍ കാത്തു നിർത്തി. വൈകിട്ട് എട്ടു മണിക്ക് മന്ത്രി പങ്കെടുക്കേണ്ട ചടങ്ങിലേക്കാണ് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തന്നെ സ്കൂള്‍ കുട്ടികളെ പിടിച്ചിരുത്തിയത്. കുട്ടികള്‍ക്ക് കുടിക്കാനോ കഴിക്കാനോ പോലും ഒന്നും നല്‍കിയില്ല.
“കുട്ടികളെ എന്തിനാണ് എട്ടു മണിക്കൂര്‍ നേരത്തെ തയ്യാറാക്കി ഇരുത്തിയത് എന്നെനിക്കറിയില്ല. ബന്ധപെട്ട സ്കൂള്‍ അധികാരികള്‍ ആണ് അതിന്റെ ഉത്തരവാദികള്‍” മന്ത്രി എഎൻഐയോട് പറഞ്ഞു.
Bahraich: School children allegedly kept hungry at an event attended by State Minister, Anupama Jaiswal. Students were allegedly seated at 12 pm while event began at 8 pm. Minister says, 'I don't know why children were seated 8 hours in advance, concerned teachers are answerable' pic.twitter.com/PTmnLIoCu5
— ANI UP (@ANINewsUP) May 5, 2018
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രി വിവാദങ്ങളിൽ ചെന്ന് ചാടുകയാണ്. “സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തിചേരുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ മന്ത്രിമാർ നേരിട്ട് ഗ്രാമങ്ങള്‍ സന്ദർശിക്കുന്നുണ്ട്. രാത്രി മുഴുവന്‍ കൊതുകു കടി കൊളളാനുള്ള ധൈര്യവുമായാണ് നേതാക്കളെല്ലാം ദലിത് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നത്” മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.
പ്രസ്താവന വിവാദമായതോടെ മറുപടിയുമായി മന്ത്രി രംഗത്തെത്തി. “ഞങ്ങളുടെ സന്ദര്‍ശനത്തിനിടെ കൊതുക് ശല്യം ഒഴിവാക്കാന്‍ എസി ഉപയോഗിക്കുമോയെന്നും പുറത്തുനിന്നും ഭക്ഷണം ഓർഡർ ചെയ്യുമോയെന്നും ചോദിച്ചിരുന്നു. ഇത് ശരിയല്ലെന്നും അവരെപ്പോലെ കൊതുകു കടി കൊണ്ട് തന്നെയാണ് ഞങ്ങളും ജീവിക്കുകയെന്നുമാണ് ഞാൻ ഉദ്ദേശിച്ചത്” ഇതായിരുന്നു മന്ത്രിയുടെ വിശദീകരണം.