ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കൊടുംഭീകരന്‍ അബുബക്കര്‍ അല്‍ ബാഗ്‌ദാ‌ദി കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്‌ദാ‌ദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെയായിരുന്നു സംഭവമെന്നും ട്രംപ് സ്ഥിരീകരിക്കുന്നു.

Abu Bakr al-Baghdadi, ISIS, ISIS Abu Bakr al-Baghdadi, Islamic state, Abu Bakr al-Baghdadi dead, Abu Bakr al-Baghdadi Trump, Trump announcement, US news, world news

ബാഗ്‌ദാദി

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ബാഗ്‌ദാ‌ദിയുടെ താവളം കണ്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചതെന്ന് ട്രംപ് പറഞ്ഞു. വ്യോമമാര്‍ഗം തുറന്നുതന്നുകൊണ്ട് റഷ്യ ഓപ്പറേഷനുവേണ്ടി സഹായം ചെയ്‌തെന്നും ഓപ്പറേഷന്റെ സ്വഭാവത്തെ കുറിച്ച് റഷ്യയ്ക്ക് അറിയില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു.

Read Also: Explained: Who is Abu Bakr al-Baghdadi: ആരാണ് അബുബക്കര്‍ അല്‍-ബാഗ്ദാദി

കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം പിന്നീട് അറിയിക്കും. ബാഗ്‌ദാ‌ദിയുടെ സൈന്യത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ ഏറെ അപകടകരമായ ഒന്നായിരുന്നു. എങ്കിലും ലക്ഷ്യം നിറവേറ്റി. സ്വയം പൊട്ടിത്തെറിച്ചായിരുന്നു ബാഗ്‌ദാ‌ദി കൊല്ലപ്പെട്ടത് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് കൊല്ലമായി ഒളിച്ചു താമസിക്കുന്ന ബാഗ്‌ദാ‌ദിയുടെ കേന്ദ്രം കണ്ടെത്താന്‍ സിഐഎയാണ് സൈന്യത്തെ സഹായിച്ചത്. കഴിഞ്ഞ ദിവസം രാത്രി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്ത ട്വീറ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. വലിയൊരു കാര്യം സംഭവിച്ചെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതിനു പിന്നാലെയാണ് ട്രംപ് ഇന്ന് വാർത്താസമ്മേളനം വിളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook