ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിന്റൺ താരം സെെന നെഹ്വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.
Delhi: Badminton Player Saina Nehwal joins BJP in the presence of Party’s National General Secretary Arun Singh pic.twitter.com/uXPSJmDVcn
— ANI (@ANI) January 29, 2020
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു സെെനയുടെ രാഷ്ട്രീയ പ്രവേശം. അരുൺ സിങ് സെെനക്ക് പാർട്ടി മെമ്പർഷിപ്പ് നൽകുകയും ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു. സെെനയുടെ മൂത്ത സഹോദരിയും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സെെനയുടെ രാഷ്ട്രീയ പ്രവേശനം. നരേന്ദ്ര മോദി കായികലോകത്തിനു നൽകിയ സംഭാവനകളാണ് തന്നെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചതെന്ന് സെെന പറഞ്ഞു. സർക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയെ സെെന പ്രശംസിച്ചു. കഠിനാധ്വാനികളെ ഏറെ ഇഷ്ടമാണെന്നും രാജ്യത്തിന് വേണ്ടും രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന നരേന്ദ്ര മോദിയെ പോലെയുള്ള നേതാവിനൊപ്പം ജോലി ചെയ്യാനാകുന്നത് തന്റെ ഭാഗ്യമാണെന്നും സൈന അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.