scorecardresearch
Latest News

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ, ശ്രദ്ധേയമായി മലബാർ പര്യടനം

മലബാർ ജില്ലകളിലാണ് ശശി തരൂരിന്റെ ആദ്യ പര്യടനം. ഈ മാസം 20 ന് കോഴിക്കോടുനിന്നാണ് ശശി തരൂരിന്റെ പര്യടനം തുടങ്ങുന്നത്

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശശി തരൂർ, ശ്രദ്ധേയമായി മലബാർ പര്യടനം

ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകാനൊരുങ്ങി കോൺഗ്രസ് എംപി ശശി തരൂർ. ഇതിന്റെ തുടക്കമെന്ന നിലയിലാണ് തരൂരിന്റെ മലബാർ പര്യടനം വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഗാർഖെയോട് പരാജയപ്പെട്ട തരൂർ കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്.

മലബാർ ജില്ലകളിലാണ് ശശി തരൂരിന്റെ ആദ്യ പര്യടനം. ഈ മാസം 20 ന് കോഴിക്കോടുനിന്നാണ് ശശി തരൂരിന്റെ പര്യടനം തുടങ്ങുന്നത്. നാലു ദിവസം നീളുന്നതാണ് പര്യടനം.

പാണക്കാട് എത്തുന്ന തരൂർ ഐയുഎംഎൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ലീഗ് ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് അദ്ദേഹം നേതാക്കളെ കാണാനെത്തുന്നത്. ഐയുഎംഎൽ നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിലെ വിദ്യാർഥികളുമായും അദ്ദേഹം സംവദിക്കും.

എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വ്യക്തികളുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവന്‍ എംപിയാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Back in action shashi tharoors trip to kerala creates a buzz

Best of Express