Latest News

സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ കുഞ്ഞ് ജനിച്ചു; ആഘോഷമാക്കി എയർലൈൻസ് ജീവനക്കാർ

ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നിന്ന് ഇസ്‌താംബൂളിലേക്ക് വിമാന യാത്രക്കിടെയാണ് കുഞ്ഞ് ജനിച്ചത്

turkish airlines

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷത്തിനാണ് ടർക്കിഷ് എയർലൈൻസ് ക്യാബിൻ ക്രൂ ഞായറാഴ്‌ച രാത്രി സാക്ഷ്യം വഹിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ വിമാനത്തിൽ വച്ച് ഒരു കുഞ്ഞ് പിറന്നു, ഒരു പെൺകുഞ്ഞ്. സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലലായി കൊണ്ടിരിക്കുന്നത് യാത്രമധ്യേ പിറന്ന ഈ കുഞ്ഞ് യാത്രക്കാരിയുടെ ജനന വിശേഷങ്ങളാണ്. നാഫ് ദിയാബി എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
turkish airlines

ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നിന്ന് ഇസ്‌താംബൂളിലേക്ക് പറന്ന വിമാനത്തിലാണ് നാഫി ദിയാബിയുടെ പ്രസവം നടന്നത്. 28 ആഴ്‌ചയോളം ഗർഭിണിയായിരുന്നു ഇവർ. വിമാനം പറന്ന് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് നാഫിയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. യാത്രക്കാരിയുടെ അവസ്ഥ മനസിലാക്കിയ ക്യാബിൻ ക്രൂ ഉടൻ തന്നെ യുവതിയ്‌ക്ക് പ്രസവിക്കാനുളള സൗകര്യം ഒരുക്കുകയായിരുന്നു. ചില യാത്രക്കാരും ക്യാബിൻ ക്രൂവിനും യുവതിയ്ക്ക് സഹായഹസ്‌തവുമായെത്തി. അങ്ങനെ ആകാശമധ്യത്തിൽ വെച്ച് നാഫി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കദിജുവെന്നാണ് ഈ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
turkish airlines

വിമാനം ബുർക്കിൻസ ഫാസോയുടെ തലസ്ഥാനത്ത് എത്തിയപ്പോൾ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ടർക്കിഷ് എയർലൈൻസ് തന്നെയാണ് കുഞ്ഞിന്റെ ജനനവിവരം പുറത്ത് വിട്ടത്. ക്യാബിൻ ക്രൂ കുട്ടിക്കൊപ്പമുളള​ ചിത്രങ്ങളും പങ്കുച്ചിട്ടുണ്ട്. രാജകുമാരിയ്‌ക്ക് സ്വാഗതമോതുന്നതിനൊപ്പം ക്യാബിൻ ക്രൂവിനെ അഭിനന്ദിക്കുന്നുമുണ്ട് ടർക്കിഷ് എയർലൈൻസ്.

നാഫി ദിയാബി എന്ന യാത്രക്കാരി പ്രസവവേദന അനുഭവിക്കുന്നത് കണ്ട ക്യാബിൻ ക്രൂ യുവതിയ്‌ക്ക് പ്രസവിക്കാനുളള സൗകര്യങ്ങൾ ഒരുക്കി. എയർപോർട്ടിലെത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ടർക്കിഷ് എയർലൈൻസ് പറഞ്ഞതായ് ബിബിസി റിപ്പോർട്ട് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Baby born 42 000 feet high up in the air turkish airlines crew help in delivery

Next Story
ചാരപ്രവര്‍ത്തനം ആരോപിച്ച് പിടിയിലായ ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന് പാക് കോടതി വധശിക്ഷ വിധിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com