കൊല്‍കത്ത: പൊതുപരിപാടിക്കിയയില്‍ സദസ്സിലിരുന്ന ആളുടെ കാല് തല്ലിയൊടിക്കും എന്ന് ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി വിവാദത്തില്‍. ചൊവ്വാഴ്ച ബംഗാളിലെ അസന്‍സോളില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് സ്ഥലം എംപി കൂടിയായ മന്ത്രിയുടെ ഭീഷണി.

ഭിന്നശേഷിയുള്ളവര്‍ക്ക് വീല്‍ ചെയറും മറ്റ് സഹായങ്ങളും നല്‍കുന്നതിനാണ്
സമാജിക് അധികാരിതാ ശിവിര്‍ എന്ന പരിപാടി സംഘടിപിച്ചത്. പരിപാടികിടയില്‍ സദസിലിരുന്നയാള്‍ നടന്നതിനെ തുടര്‍ന്നാണ്‌ കേന്ദ്രമന്ത്രി പ്രകോപിതനാകുന്നത്. “എന്തിനാണ് നിങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് ? ദയവ് ചെയ്ത് ഇരിക്കൂ” എന്ന് പറഞ്ഞാണ് അദ്ദേഹം ആരംഭിക്കുന്നത്.

“നിങ്ങള്‍ക്ക് എന്താണ് പറ്റിയത് ? എന്തെങ്കിലും പ്രശ്നമുണ്ടോ ? അനങ്ങിയാല്‍ ഒരു കാല് ഞാന്‍ തല്ലിയൊടിക്കാം. എന്നിട്ട് ഒരു ഊന്നുവടി തരും..” വന്‍കിട വ്യവസായത്തിണന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പറഞ്ഞു.

ഭീഷണിക്ക് ശേഷം തന്റെ സുരക്ഷാചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കി. സദസ്സിലിരുന്നയാല്‍ ഇരുന്നിടത്ത് നിന്ന് നീങ്ങുകയാണ് എങ്കില്‍ ആളുടെ കാല് തല്ലിയൊടിക്കാനും ഒരു ഊന്നുവടി നല്‍കുവാനും നിര്‍ദ്ദേശിച്ചു. അതിന് ശേഷം കാണികളോട് അയാള്‍ക്ക് കയ്യടി നല്‍കാനും ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് ഗായകനും നടനും ടെലിവിഷന്‍ അവതാരകനുമായിരുന്ന സുപ്രിയോ വിവാദങ്ങളില്‍ കുടുങ്ങുന്നത് ഇതാദ്യമായല്ല. അസന്‍സോളില്‍ രാം നവമിയുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപത്തിനുള്ള സാഹചര്യം നിലനിന്നിരുന്നു. കലാപത്തിനൊരുങ്ങി നിന്ന ജനങ്ങളോട് മന്ത്രി ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook