ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് കേസില്‍ മുതിര്‍ന് ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, ഉമ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരോട് നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക സിബിഐ കോടതി. മെയ് 30ന് മുമ്പ് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്. ബിജെപി നേതാക്കള്‍ക്കെതിരെ കോടതി നേരത്തേ കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയിരുന്നു.

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു.
സാധ്വി ഋതംബര, വിഷ്ണുഹരി ഡാൽമിയ, ചമ്പത്ത് റായ് ബൻസൽ, സതീഷ് പ്രഥാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ ലാൽ ശർമ, സതീഷ് ചന്ദ്രനാഗർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവർ.

READ MORE : “ദേഖ്തേ രഹോ ഭായി” അതെ, കണ്ടുകൊണ്ടേയിരിക്കാം വെറുതെയെങ്കിലും ഈ കളി

നേരത്തേ നേതാക്കളെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അദ്വാനി, ജോഷി, ഉമാ ഭാരതി തുടങ്ങിയ 13 പ്രതികളുടെ ഗൂഡാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ കേസ് ഒഴിവാക്കിയതിനെതിരെ സിബിഐയും ഹാജി മെഹ്ബൂബ് അഹമ്മദുമാണ് അപ്പീല്‍ നല്‍കിയത്.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച വരുത്തുക തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

READ MORE : രാമരഥയാത്ര; ശില്‍പിയും സൂത്രധാരനും മോദിയെന്ന് ബിജെപി മന്ത്രി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ