ലഖ്‌നൗ:ബാബറി മസ്ജിദ് ധ്വംസന ഗൂഢാലോചന കേസില്‍ എല്‍കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കൾക്ക് ജാമ്യം. അദ്വാനി, ഉമാഭാരതി, മുരരളീമനോഹർ ജോഷി തുടങ്ങി 13 ബിജെപി നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. 50,000രൂപയാണ് ജാമ്യത്തുക. പ്രതികൾ ഗൂഢാലോചനക്കുറ്റം കോടതിയിൽ നിഷേധിച്ചു. അതേസമയം, കേസിൽ നിന്ന് കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട പ്രതികളുടെ ഹര്‍ജി കോടതി തള്ളി. ഇതോടെ അഡ്വാനിക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തി.

കേ​​സി​​ൽ ബിജെപി​​യു​​ടെ ഉ​​ന്ന​​ത നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​​രാ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​ക്കു​​റ്റം നി​​ല​​നി​​ൽ​​ക്കു​​മെ​​ന്നും അ​​വ​​ർ വി​​ചാ​​ര​​ണ നേ​​രി​​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും ക​​ഴി​​ഞ്ഞ മാ​​സം 19നാണ് ​​സു​​പ്രീം​​കോ​​ട​​തി പ്ര​​സ്​​​താ​​വി​​ച്ചിത്. റാ​​യ്​​​ബ​​റേ​​ലി കോ​​ട​​തി​​യി​​ൽ​​നി​​ന്ന്​ ഇ​​വ​​രു​​ടെ കേ​​സ്​ ല​​ഖ്​​​നോ കോ​​ട​​തി​​യി​​ലേ​​ക്ക്​ സു​​പ്രീം​​കോ​​ട​​തി മാ​​റ്റു​​ക​​യും ചെ​​യ്​​​തു. ര​​ണ്ട്​ കു​​റ്റ​​പ​​ത്ര​​ങ്ങ​​ളു​​ള്ള കേ​​സി​​ൽ ര​​ണ്ടാ​​മ​​ത്തേ​​തി​​ലാ​​ണ്​​ അഡ്വാനി, ജോ​​ഷി, ഉ​​മ ഭാ​​ര​​തി, വി​​ന​​യ്​ ക​​ത്യാ​​ർ, സാ​​ധ്വി ഋ​​തം​​ബ​​ര, വി​​ഷ്​​​ണു ഹ​​രി ഡാ​​ൽ​​മി​​യ എ​​ന്നി​​വ​​ര​​ട​​ക്കം 13 പേ​​ർ​​ക്കെ​​തി​​രെ ക​​ർ​​സേ​​വ​​ക​​രെ പ​​ള്ളി ത​​ക​​ർ​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കും​​വി​​ധം ​​പ്ര​​സം​​ഗി​​ച്ചു​​വെ​​ന്ന ആ​​രോ​​പ​​ണ​​മു​​ള്ള​​ത്.

കേസിലെ മറ്റൊരു പ്രതിയായ കല്യാണ്‍സിങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കിയിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായ കല്യാൺ സിങിന് ഭരണഘടനാ പരിരക്ഷയുളളതിനാലാണിത്. ഗവർണർ പദവി വിട്ടതിനു ശേഷം കല്യാൺ സിങ് വിചാരണ നേരിടണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ