ന്യൂഡല്‍ഹി: ബാബറി മസ്ജിദ്ഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമോ എന്ന കാര്യത്തിൽ സുപ്രീംകോടതി നാളെ തീരുമാനമെടുക്കും.

എൽ.കെ.അദ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരിൽ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. വിചാരണ വൈകുന്നതില്‍ കോടതി അതൃപ്തിയും അറിയിച്ചു.

ബിജെപിയിലെ മുതിർന്ന നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ അടക്കമുള്ളവർക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിച്ചത്.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ മസ്ജിദ് തകര്‍ത്ത കർസേവകർക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അഡ്വാനി അടക്കം 20 പേർക്കെതിരെയും രണ്ട് കേസുകളാണ് സിബിഐ റജിസ്റ്റർ ചെയ്തത്. മരണപ്പെട്ടതിനെ തുടർന്ന് ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് ശിവസേന നേതാവ് ബാൽ താക്കറയെ കോടതി ഒഴിവാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ