ന്യൂഡെൽഹി: ബാബറി മസ്ജിത് തകർത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനിക്ക് എതിരെ ഗൂഢാാലോചനം കുറ്റം. കേസിൽ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി,മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് എന്നിവർ വിചാരണ നേരിടണം. അദ്വാനിയെയും ബിജെപി നേതാക്കളെയും വിട്ടയച്ച അലഹബാദ് കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. കേസിൽ 13 പേർ വിചാരണ നേരിടണം.എന്നാൽ രാജസ്ഥാൻ ഗവർണ്ണറായ കല്യാൺ സിങ്ങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണ്ണർക്ക് ലഭിക്കുന്ന ഭരണ ഘടന പരിരക്ഷമൂലമാണ് കല്യാൺ സിങ്ങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

BJP leaders L K Advani ,M M Joshi having a meeting soon after Kar Sewak started demolation of Babri Masjid at Ram Janam Bhoomi . Express photo byR K Sharma. *** Local Caption *** BJP leaders L K Advani ,M M Joshi having a meeting soon after Kar Sewak started demolation of Babri Masjid at Ram Janam Bhoomi . Express photo byR K Sharma.

ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. 2 വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും യാതൊരു കാരണവശാലും കേസ് മാറ്റിവെക്കാൻ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ കാലയളവിൽ ജഡ്ജിയെ സ്ഥലം മാറ്റാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കേസിന്റെ വിചാരണ റായ്ബറേലി കോടതിയിൽ നിന്നും ലക്നൗ കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

BJP LEADERS UMA BHARTI HUGS MURLI MANOHAR JOSHI CELEBRATING THE DEMOLITION OF BABRI MASJID AT AYODHYA BY KAR SEVAKS *** Local Caption *** BJP LEADERS UMA BHARTI HUGS MURLI MANOHAR JOSHI CELEBRATING THE DEMOLITION OF BABRI MASJID AT AYODHYA BY KAR SEVAKS. PHOTO BY KEDAR JAIN. 061292

നേരത്തേ നേതാക്കളെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അഡ്വാനി, ജോഷി, ഉമാ ഭാരതി തുടങ്ങിയ 13 പ്രതികളുടെ ഗൂഡാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ കേസ് ഒഴിവാക്കിയതിനെതിരെ സിബിഐയും ഹാജി മെഹ്ബൂബ് അഹമ്മദുമാണ് അപ്പീല്‍ നല്‍കിയത്.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച വരുത്തുക തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook