ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ബാബര്‍ റോഡിലെ സൈന്‍ ബോര്‍ഡില്‍ കറുത്ത പെയിന്റ് അടിച്ച് സംഘപരിവാര്‍ സംഘടനയായ ഹിന്ദു സേനയുടെ പ്രവര്‍ത്തകര്‍. കനത്ത സുരക്ഷയുള്ള മേഖലയാണ് ബാബര്‍ റോഡ്. റോഡിന്റെ പേര് മാറ്റണമെന്നാണ് ഹിന്ദു സേനയുടെ ആവശ്യം.

മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സ്മരണാര്‍ത്ഥമാണ് റോഡിന് ബാബര്‍ റോഡ് എന്ന് പേരു നല്‍കിയത്. എന്നാല്‍ മഹാനായ ഒരു ഇന്ത്യാക്കാരന്റെ പേരിലായിരിക്കണം റോഡെന്നാണ് ഹിന്ദു സേന പറയുന്നത്.


”റോഡിന്റെ പേര് മാറ്റണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ബോര്‍ഡിന് കറുത്തപെയിന്റ് അടിച്ചത്” ഹിന്ദുസേനയുടെ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.

അതേസമയം, ഹിന്ദു സേനയുടെ നടപടിക്കെതിരെ അധികൃതര്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook