ന്യൂഡൽഹി: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുമായി സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍  സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നു. ‘സ്വദേശി സമൃദ്ധി കാര്‍ഡ്’ എന്നാണ് സിമ്മിന്റെ പേര്. ആദ്യപടിയായി പതഞ്ജലിയിലെ ജീവനക്കാര്‍ക്ക് മാത്രമായിരിക്കും സിം കാര്‍ഡുകള്‍ നല്‍കുക. പിന്നീട് ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് നീക്കം. സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ വഴിയാണ് ലഭിക്കുന്നത്.

ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10% ഇളവ് ലഭിക്കും. 144 രൂപക്ക് റീചാർജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിം കാര്‍ഡാണ് പുറത്തിറക്കുക, ഇതോടൊപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും.

144 രൂപയ്ക്ക് റീചാർജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

വാഹന അപകടങ്ങളില്‍ പരുക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബിഎസ്എന്‍എല്‍ സ്വദേശി നെറ്റ്‍വര്‍ക്ക് ആണെന്നും പതഞ്ജലിയുടേയും ബിഎസ്എന്‍എല്ലിന്റേയും ഉദ്ദേശ്യം രാജ്യത്തിന്റെ ക്ഷേമമാണെന്നും സിം പ്രഖ്യാപിച്ച ചടങ്ങില്‍ രാംദേവ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ