ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയാതിരുന്ന സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്- ജെഡിഎസ് പ്രതിഷേധം പുകയുന്നതിനിടെ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അധികാരമേറ്റു. ബെംഗളൂരുവില്‍ നിന്നുളള പ്രതിഷേധം രാജ്യത്താകമാനം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് നീക്കം നടക്കുന്നതിനിടെ യെഡിയൂരപ്പ വിധാന്‍ സൗദയിലെത്തി ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ബിജെപി പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഷകരുടെ വായ്‌പ എഴുതി തളളുമെന്ന വാഗ്‌ദാനമാണ് അദ്ദേഹം ആദ്യം നിറവേറ്റിയത്. താന്‍ അധികാരത്തിലേറി 24 മണിക്കൂറിനകം ഒരു ലക്ഷം വരെയുളള കാര്‍ഷിക വായ്‌പ എഴുതി തളളുമെന്ന് പ്രകടന പത്രികയില്‍ അദ്ദേഹം വാഗ്‌ദാനം ചെയ്തിരുന്നു. ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കടം എഴുതി തളളാന്‍ യെഡിയൂരപ്പ തീരുമാനിച്ചു. 56,000 കോടിയുടെ വായ്പയാണ് എഴുതി തളളുന്നത്.

സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി നിരാകരിച്ചതോടെയാണ് യെഡിയൂരപ്പയ്ക്ക മുഖ്യമന്ത്രി സ്ഥാനത്തേക്കുളള വഴി തെളിഞ്ഞത്. യെ​ഡിയൂ​ര​പ്പ​യ്ക്കു രാ​വി​ലെ ഒ​ന്പ​തി​നു​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാം. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​മെ​ന്ന് ജ​സ്റ്റീിസ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഹ​ർ​ജി​യി​ൽ യെഡിയൂ​ര​പ്പ​യെ ക​ക്ഷി ചേ​ർ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കര്‍ണാടകയിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ സുപ്രീം കോടതിയില്‍ നടന്നത് ചരിത്രത്തിലെ അപൂര്‍വ സംഭവം തന്നെയായിരുന്നു. അര്‍ധ രാത്രിയിലാണ് കോടതിയിലേക്ക് കോണ്‍ഗ്രസ് ഹർജിയുമായെത്തിയത്. ചീഫ് ജസ്റ്റിസ് നിശ്ചയിച്ച മൂന്നംഗ ബെഞ്ച് വാദം തുടങ്ങിയത് പുലര്‍ച്ചെ രണ്ട് മണിക്ക്. കോടതി തീരുമാനമെടുത്തതാകട്ടെ പുലര്‍ച്ചെ 5.30 നും.

കോടതിയുടെ വാക്കാലുള്ള ഉത്തരവിന് ശേഷം കോടതിയില്‍ നടന്നത് ചൂടേറിയ വാദ പ്രതിവാദങ്ങളായിരുന്നു. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗവര്‍ണറുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു യെഡിയൂരപ്പക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ വാദം. സര്‍ക്കാര്‍ രൂപികരിച്ചു കഴിഞ്ഞാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതിയെന്നും യെഡിയൂരപ്പ കോടതിയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ