scorecardresearch

Latest News

കോൺഗ്രസിലെ പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു; മൂന്ന് ജി23 നേതാക്കളെ കണ്ട് സോണിയ ഗാന്ധി

തങ്ങളുടെ നിർദ്ദേശങ്ങളോട് സോണിയ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും പാർട്ടിയുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു

sonia gandhi, congress

ന്യൂഡൽഹി: ഇടഞ്ഞു നിൽക്കുന്ന ജി23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി സോണിയ ഗാന്ധി. ജി23 സംഘത്തിലെ ആനന്ദ് ശർമ്മ, മനീഷ് തിവാരി, വിവേക് ​​തൻഖ എന്നിവരുമായി സോണിയ ഇന്നലെ കൂടിക്കാഴ്ച നടത്തി. പാർട്ടിയുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ നേതൃത്വം തിരഞ്ഞെടുത്ത ചിലരെ മാത്രം ആശ്രയിക്കാതെ കൂട്ടായ തീരുമാനമെടുക്കുന്ന മാതൃകയിലേക്ക് മാറണമെന്ന് അവർ സോണിയയോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ജി 23യിലെ പ്രധാന നേതാക്കളിലൊരാളായ ഗുലാം നബി ആസാദിന് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ സോണിയ ഫോണിലൂടെ അദ്ദേഹത്തെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ആസാദുമായും സോണിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി രാഹുൽ ഗാന്ധി നേരിട്ട് ചർച്ച നടത്തി. ജി23 നേതാക്കളെ തണുപ്പിക്കാനും കാര്യങ്ങൾ കൈവിട്ട് പോകാതെയിരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സോണിയ നടത്തുന്ന ചർച്ചകൾ.

നിലവിലെ അതൃപ്തി ശമിപ്പിക്കാൻ, G23 നേതാക്കളിൽ ചിലരെ ഉൾക്കൊള്ളുകയും സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ നൽകുന്നതിലൂടെയും കഴിയും. എന്നാൽ, ഓഗസ്റ്റിൽ അല്ലെങ്കിൽ സെപ്റ്റംബറിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനാൽ, വലിയ രീതിയിലുള്ള മാറ്റം നിലവിൽ സാധ്യമല്ലെന്ന് സോണിയ മൂന്ന് നേതാക്കളോടും പറഞ്ഞതായാണ് വിവരം. എന്നാലും പാർട്ടിക്കുള്ളിൽ ഇപ്പോഴും ചില ചെറിയ മാറ്റങ്ങൾ നടത്താൻ കഴിയുമെന്നാണ് തോന്നുന്നത്.

പാർട്ടിയുടെ പ്രവർത്തനവും തീരുമാനങ്ങളെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ നേതാക്കൾ ഉന്നയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സംഘടനാ ചുമതലകൾ നൽകുമ്പോൾ നേതൃത്വത്തിന്റെ വിശ്വസ്‌തരായ “കുറച്ച് നേതാക്കൾക്ക് മുൻഗണന” നൽകുന്നത് അഭികാമ്യമല്ലെന്ന് അവർ പറഞ്ഞു.

പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ്, പാർലമെന്ററി ബോർഡിന്റെ പുനരുജ്ജീവനം, തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാപിക്കുക തുടങ്ങി ജി23 യുടെ പഴയ ആവശ്യങ്ങൾ ചർച്ച ചെയ്തു. കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരെ വരെ ഡൽഹിയിൽ നിന്ന് നിയമിക്കുന്ന രീതി ആശങ്കാജനകമാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

23 നേതാക്കളുടെ സംഘം കഴിഞ്ഞ ആഴ്ച സോണിയയ്ക്ക് കത്തെഴുതിയിരുന്നു, ഗാന്ധിമാരുടെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന പ്രവണത പരിശോധിക്കാനും പുതിയൊരു മാതൃക സ്വീകരിക്കാനും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

തങ്ങളുടെ നിർദ്ദേശങ്ങളോട് സോണിയ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും പാർട്ടിയുടെ പ്രവർത്തനരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സമ്മതിച്ചതായും വൃത്തങ്ങൾ അറിയിച്ചു. “ഇത് വളരെ ഗുണകരമായ സംഭാഷണമായിരുന്നു,” നേതാക്കളിൽ ഒരാൾ പറഞ്ഞു.

പാർട്ടിക്ക് ഇപ്പോഴുള്ള രീതിയിൽ പ്രവർത്തിക്കാനാകില്ലെന്നും, സമീപനത്തിൽ ഒരു “പുതുമ” ഉണ്ടാവണമെന്നും ഒരു നേതാവ് സോണിയയോട് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ജി23 നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തിയേക്കും.

രാഹുൽ ഗാന്ധിയെ സംരക്ഷിക്കാൻ സോണിയ ശ്രമിക്കുന്നുവെന്ന് നേതാക്കളിൽ ചിലർ ആരോപിച്ചപ്പോൾ, ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്തത്. “അവർ എല്ലാവരെയും ഒന്നിപ്പിക്കുന്നയാളാണ്. ഞങ്ങളിൽ ആർക്കും അവരുമായി ഒരു പ്രശ്നവുമില്ല. അവർ വളരെ വാത്സല്യമുള്ളവളാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് അവരുടെ ശൈലി. എല്ലാത്തിനുമുപരി, ഞങ്ങൾ ഒരു കുടുംബമാണ്,” മറ്റൊരു നേതാവ് പറഞ്ഞു.

പ്രധാനപ്പെട്ട സംഘടനാപരവും നയപരവുമായ എല്ലാ തീരുമാനങ്ങളുമെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പാർലമെന്ററി ബോർഡിനെ പുനരുജ്ജീവിപ്പിക്കാൻ നേതൃത്വത്തിന് കഴിയുമെന്നും ഏകപക്ഷീയമായ തീരുമാനങ്ങളെക്കുറിച്ചുള്ള വിമർശനം അവസാനിപ്പിക്കാൻ ചില ജി23 നേതാക്കളെ ഉൾക്കൊള്ളാനും നേതൃത്വത്തിന് കഴിയുമെന്ന് ഒരു മുതിർന്ന എഐസിസി ഭാരവാഹി പറഞ്ഞു.

ശർമ രാജ്യസഭയിൽ കോൺഗ്രസിന്റെ ഉപനേതാവും തിവാരി ലോക്‌സഭാംഗവുമാണ്. തൻഖയും രാജ്യസഭയിലെ അംഗമാണ്.

Also Read: ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കൊലയ്ക്കു പിന്നാലെ അക്രമം; എട്ടു മരണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Azad sonia anand sharma manish tiwari more g 23 meetings expected

Best of Express