ന്യൂഡൽഹി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്റർ ഹാൻഡിലിലൂടെ അറിയച്ചത്. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി അറിയിച്ചു

“ഞാൻ ഇന്ന് കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്റെ ശാരീരികാവസ്ഥ സാധാരണ ഗതിയിലാണ്. ഞാൻ ഹോം ഐസൊലേഷനിലേക്ക് മാറുുകയാണ്, ”അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

Read More National News:  കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിന് നടത്തിയ കോവിഡ് പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ പരിശോധനയിലായിരുന്നു അമിത് ഷായുടെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു.

Read More National News: പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ മകൾ

രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുകൊണ്ടിരിക്കുയാണ്. 24 മണിക്കൂറിനുള്ളിൽ 60,963 കൊറോണ വൈറസ് കേസുകളും 834 മരണങ്ങളും ഇന്ത്യ റിപ്പോർട്ട് ചെയ്തതായാണ് ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 23,29,639 ആയി ഉയർന്നു. 46091 പേരാണ് ഇതുവരെ മരിച്ചത്. 6,43,948 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 16,39,600 പേർ രോഗമുക്തി നേടി. യുഎസിനും ബ്രസീലിനും ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള രാജ്യം ഇന്ത്യയാണ്.

ആഗോളതലത്തിൽ, കൊറോണ വൈറസ് എന്ന നോവലിൽ രണ്ട് കോടിയിലധിരകം (20,223,306) ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 741,126 പേർ മരണപ്പെട്ടു.

Read More: Coronavirus Updates: AYUSH Minister Shripad Naik tests Covid-19 positive

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook