Latest News

അയോധ്യ വിധി: പുഃനപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്

അതേസമയം അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ലെന്നും സുന്നി വഖഫ് ബോർഡ്

ayodhya verdict, അയോധ്യ,Sunni Waqf Board, Ayodhya, അയോധ്യ, Sunni Waqf Board ayodhya verdict, മുസ്ലിം വ്യക്തി നിയമ ബോർഡ്, Sunni Waqf Board review petition, സുന്നി വഖഫ് ബോർഡ്, ayodhya review petition, ram mandir ayodhya

ന്യൂഡൽഹി: അയോധ്യ വിധിയിൽ പുഃനപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്. അതേസമയം അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ലെന്നും സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. തർക്കഭൂമി ക്ഷേത്രം പണിയാൻ അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ രംഗത്തെത്തിയ സുന്നി ബോർഡ് വിധിയിൽ പുഃനപരിശോധന ഹർജി നൽകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇതിൽനിന്ന് പിന്മാറാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.

Also Read: മഹാരാഷ്ട്ര: അജിത് പവാറിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസും

“ബബറി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി സുന്നി വഖഫ് ബോർഡ് പരിഗണിച്ചു. വിധിക്കെതിരെ പുഃനപരിശോധന ഹർജി നൽകേണ്ടന്ന തീരുമാനം വീണ്ടും ആവർത്തിക്കുന്നു. വിധിയിലൂടെ നീതി കിട്ടിയില്ലെന്ന മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടെന്നും ബോര്‍ഡ് വാദിക്കുന്നു. അതിനാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍, കേസില്‍ ഇനി നിയമപോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്.” വാർത്തക്കുറിപ്പിൽ ബോർഡ് വ്യക്തമാക്കി.

അയോധ്യ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അയോധ്യ വിധിയില്‍ തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പള്ളി നിര്‍മിക്കാൻ നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടെന്നും യോഗത്തില്‍ തീരുമാനമെടുത്തു. പുനഃപരിശോധനാ ഹർജി നൽകേണ്ട എന്ന തീരുമാനത്തിലായിരുന്നു സുന്നി വഖഫ് ബോർഡ്. പുനഃപരിശോധനാ ഹർജികളിൽ വിട്ടുവീ‌ഴ്‌ചയില്ലെന്ന് അസദുദീൻ ഒവെെസി വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ മുസ്‌ലിം സംഘടനകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

Also Read: മറ്റെല്ലാ എംഎല്‍എമാരും ഹോട്ടലുകളില്‍, സിപിഎം എംഎല്‍എ കര്‍ഷകര്‍ക്കായി തെരുവില്‍; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചുനൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ayodhya verdict sunni waqf board decides against filing review petition

Next Story
മഹാരാഷ്ട്ര: അജിത് പവാറിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസുംdevendra fadnavis, ദേവേന്ദ്ര ഫഡ്‌നാവിസ്, devendra fadnavis maharashtra chief minister, maharashtra govt formation, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com