/indian-express-malayalam/media/media_files/uploads/2019/11/Ayodhya-Verdict-1.jpg)
ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് യുപി സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം. അതേസമയം, ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ 26നു ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നു ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു.
പള്ളി നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ മുസ്ലിംകള്‍ക്ക് കൈമാറാന്‍ അയോധ്യ തര്‍ക്കം സംബന്ധിച്ച കഴിഞ്ഞദിവസത്തെ വിധിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ തനിക്കു ലഭിക്കുന്നുണ്ടെന്നു സഫര്‍ ഫാറൂഖി പറഞ്ഞു.
''ബോര്‍ഡിന്റെ ജനറല്‍ ബോഡി യോഗം 26 നു ചേരുമെന്നു പ്രതീക്ഷിക്കുന്നു. ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ തനിക്കു ലഭിക്കുന്നുണ്ട്. നേരത്തെ 13നു യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്,'' സഫര്‍ ഫാറൂഖി പറഞ്ഞു.
അയോധ്യ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്കായി താന്‍ വാദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ''മധ്യസ്ഥത വിജയിച്ചില്ലെങ്കിലും എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാണ്. സ്ഥലം വഖഫ് ബോര്‍ഡ് സ്വീകരിച്ച് അവിടെ വിദ്യാഭ്യാസ സ്ഥാപനവും പള്ളിയും സ്ഥാപിക്കണമെന്നു ചിലർ ഉപദേശിക്കുന്നു,'' ഫാറൂഖി പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ നല്‍കില്ലെന്നായിരുന്നു അദ്ദേഹം ലഖ്നൗവിലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
തര്‍ക്ക മന്ദിരത്തിന്റെ പുറം മുറ്റം തങ്ങളുടെ കൈവശമാണെന്നു സ്ഥാപിക്കാന്‍ ഹിന്ദു വ്യവഹാരികള്‍ക്കു കഴിഞ്ഞതായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് തങ്ങളുടെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. അകത്തെ മുറ്റം തങ്ങളുടെ കൈവശമാണെന്നു തെളിയിക്കാന്‍ മുസ്ലിം വിഭാഗത്തിന് കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.