അയോധ്യ കേസ്; സുപ്രീം കോടതിയിൽ പുതിയ ബെഞ്ചിന്റെ വാദം കേൾക്കൽ ഇന്നുമുതൽ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

ന്യൂഡൽഹി: അയോധ്യയിലെ ബാബ്റി മസ്ജിദ് ഭൂമിതർക്ക കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചത് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു.

കേസിൽ പല നിർണ്ണായക തീരുമാനങ്ങളും എടുത്ത ശേഷമാണ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങിയത്. മസ്ജിദുകൾ ഇസ്‌ലാമിന്റെ അനിവാര്യഘടകമാണോ എന്ന വിഷയം വിശാല ബെഞ്ചിനു വിടേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. അന്ന് ജസ്റ്റിസ് അബ്ദുൾ നസീർ മാത്രമാണ് ഇതിനോട് വിയോജിച്ചത്.

1994ലെ ‘​ഇ​സ്​​ലാ​മി​ൽ പ​ള്ളി അ​വി​ഭാ​ജ്യ ഘ​ട​ക​മ​ല്ല’ എ​ന്ന സു​പ്രീം​ കോ​ട​തി വി​ധി​ വി​പു​ല​മാ​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ പു​നഃ​പ​രി​ശോ​ധി​ച്ച​ശേ​ഷം കേ​സ്​ പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്ന ആ​വ​ശ്യം ശ​നി​യാ​ഴ്​​ച കോ​ട​തി ത​ള്ളി​യി​രു​ന്നു.

അയോധ്യ കേസിൽ വാദം കേൾക്കുംമുമ്പ് ഈ വിഷയം ഏഴംഗ വിശാലബെഞ്ച് പുനഃപരിശോധിക്കണമെന്നാണ് ചില മുസ്‌ലിം സംഘടനകൾ വാദിച്ചത്. എന്നാൽ, വിശാല ബെഞ്ചിനു വിടാൻമാത്രം പ്രാധാന്യമുള്ള നിരീക്ഷണമല്ല ഇസ്മായീൽ ഫാറൂഖി കേസിലേത് എന്നാണ് സുപ്രീം കോടതി സെപ്റ്റംബർ 27-നു വിധിച്ചത്.

തകർക്കപ്പെട്ട ബാബ്റി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നൽകാനായിരുന്നു അ​ല​ഹ​ബാ​ദ് ഹൈക്കോടതി വിധി. 2010ൽ ​അ​ല​ഹ​ബാ​ദ്​ ഹൈ​ക്കോ​ട​തി പു​റ​​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രാ​യ ഹ​ർ​ജി​ക​ൾ ഉൾപ്പടെ 16 ഹർജികളാണ് സു​പ്രീം ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ayodhya ram temple case babri masjid demolition supreme court hearing

Next Story
ഇന്തോനേഷ്യ വിമാന അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com