രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടി കേന്ദ്രം സുപ്രീം കോടതിയിലേക്ക്

തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്

Ram Temple
Maximum material is ready for Ram Janam Bhoomi Temple at Ram Janam Bhoomi workshop in Ayodhya, A Day before 6 december Babri Mosque demolition date, Hindu celebrate 6th december as Vijay Divas and Muslims observe Black day on 6th December every year. Express Photo by Vishal Srivastav. 04.12.2014.

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് തന്റെ ട്വിറ്ററിലൂടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. രാമക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടി പ്രതിരോധ സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.

തര്‍ക്കത്തില്‍ പെടാത്ത 67 ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീം കോടതിയുടെ അനുമതി ലഭിക്കാന്‍ കേന്ദ്രം മുന്‍കൈയ്യെടുത്തിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിച്ച അഞ്ചംഗ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അവധിയിലായതിനെ തുടര്‍ന്ന് വാദം കേൾക്കാൻ കേസ് മാറ്റിവച്ചു. ജസ്റ്റിസ് യു.യു.ലളിത് കേസില്‍ നിന്നും പിന്മാറിയിരുന്നു. അയോധ്യയിലെ വിവാദഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്.

രാമക്ഷേത്ര നിര്‍മാണത്തിന് കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത് വരെ കാത്തിരിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കോടതികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാക്കണമെന്നും ഇതിന് കോണ്‍ഗ്രസ് തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ayodhya land dispute case centre moves sc seeks nod to hand over non disputed land to ram temple trust

Next Story
മുംബൈ ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറിയിലെ ലിംഗവിവേചനം: വിദ്യാര്‍ത്ഥിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നുasiatic society library, mumbai asiatic soaiety, tata institute of social sciences, tiss students, fb post on asiatic society library, fb post viral, fb post garners support, fb post by tiss students, indian express, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com